Friday February 24, 2017
Latest Updates

തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ എന്‍ ശക്തന്‍ ബിജെപിക്ക് വോട്ട് മറിച്ചു; തിരുവനന്തപുരം ഡിസിസിയില്‍ തര്‍ക്കം

തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ എന്‍ ശക്തന്‍ ബിജെപിക്ക് വോട്ട് മറിച്ചു; തിരുവനന്തപുരം ഡിസിസിയില്‍ തര്‍ക്കം

തിരുവനന്തപുരം: പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് പിന്നാലെ തിരുവനന്തപുരം ജില്ലയിലും കോണ്‍ഗ്രസില്‍ തര്‍ക്കം. ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്‍ ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപണം. ശക്തന്റെ ഇടപെടല്‍ മൂലം കോണ്‍ഗ്രസിന് ലഭിക്കേണ്ടിയിരുന്ന നാടാര്‍ വോട്ടുകള്‍ ബിജെപിക്ക് മറിച്ചു എന്നാണു ആരോപണം. തിരുവനന്തപുരം ഡിസിസിയുടെ അവലോകന യോഗത്തിലാണ് ശക്തനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്.

കെപിസിസിക്ക് സമര്‍പ്പിക്കാനായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ശക്തനെതിരായ ആരോപണം. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണ് ശക്തന്‍ നാടാര്‍ വോട്ടുകള്‍ മറിച്ചത്. അതേസമയം തിരുവനന്തപുരം ജില്ലയിലെ രണ്ടു മണ്ഡലങ്ങളിലും വോട്ട് മറിഞ്ഞു എങ്കിലും രണ്ടു മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിക്കുമെന്ന് കെപിസിസിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരത്ത് ഇരുപതിനായിരം വോട്ടിന്റെയും ആറ്റിങ്ങലില്‍ പതിനായിരം വോട്ടിന്റെയും ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് തിരുവനന്തപുരം ഡിസിസി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. തിരുവനന്തപുരത്ത് ആറ് നിയമസഭാ മണ്ഡലങ്ങളിലും ആറ്റിങ്ങലില്‍ നാല് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.

Scroll To Top