Sunday August 20, 2017
Latest Updates

തിരഞ്ഞെടുപ്പ് ഫലം;ബ്രക്‌സിറ്റ് നയങ്ങളക്കുറിച്ച് പുനരാലോചന വേണ്ടി വരുമെന്ന് തെരേസ മെയ്, നേതൃമാറ്റത്തിന് കളമൊരുക്കാന്‍ ഭരണപക്ഷനേതാക്കളും പ്രതിപക്ഷവും

തിരഞ്ഞെടുപ്പ് ഫലം;ബ്രക്‌സിറ്റ് നയങ്ങളക്കുറിച്ച് പുനരാലോചന വേണ്ടി വരുമെന്ന് തെരേസ മെയ്, നേതൃമാറ്റത്തിന് കളമൊരുക്കാന്‍ ഭരണപക്ഷനേതാക്കളും പ്രതിപക്ഷവും

ഡബ്ലിന്‍ :ബ്രക്സിറ്റിനെക്കുറിച്ച് പുനരാലോചിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന.പാര്‍ട്ടിയിലും പൊതുസമൂഹത്തിലും കടുത്ത ബ്രക്സിറ്റ് നിലപാടുകള്‍ വിമര്‍ശിക്കപ്പെടുകയാണ് . ‘കടുത്ത ബ്രക്സിറ്റ് തീരുമാനങ്ങള്‍ക്ക് ‘ കാര്യമായ പിന്തുണയൊന്നും ലഭിക്കില്ലെന്ന നിലപാടുമായി മുതിര്‍ന്ന മിക്ക കണ്‍സേര്‍വേറ്റീവ് നേതാക്കളും രംഗത്ത് വന്നുകഴിഞ്ഞു.

ഏതാനും ദിവസത്തിനുള്ളില്‍ മെയ് നമ്പര്‍ പത്തിനു പുറത്താകുമെന്ന് മുന്‍ ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണ്‍ പ്രവചിക്കുന്നു.തെരേസ മെയ് പുറത്താക്കിയ ആളാണ് ഒബ്സോണ്‍.ബ്രക്സിറ്റ് കടുംപിടുത്തക്കാര്‍ക്ക് ഭൂരിപക്ഷമില്ലെന്ന് ലണ്ടന്‍ ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡ് എഡിറ്റര്‍ കൂടിയായ ഒബ്സോണ്‍ പറഞ്ഞു.അയര്‍ലണ്ടുമായി കടുത്ത നിലപാട് പാടില്ലെന്ന് വാദിക്കുന്നവരാണ് ഡിയുപിയെന്നും അദ്ദേഹം പറഞ്ഞു.

ഡിയുപി ‘നോ ഡിയല്‍’ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ഉടന്‍ തന്നെ വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിനു കളമൊരുക്കുമെന്നതിനാല്‍ എംപിമാരില്‍ നേതൃമാറ്റമെന്ന തീവ്രമായ അഭിലാഷമുള്ളതായി കാണുന്നില്ലെന്ന് ടോറി ബാക്ക് ബെഞ്ച് കമ്മിറ്റി ചെയര്‍മാന്‍ ഗ്രഹാം ബ്രാഡി പറഞ്ഞു.പൊതുതിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പാര്‍ടി പറഞ്ഞ ഒട്ടേറെ സംഗതികള്‍ പാര്‍ലമെന്റിലൂടെ നടപ്പാവില്ല. അതിനാല്‍ അവയെല്ലാം മാറ്റിവെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,ന്യൂനപക്ഷ ടോറി സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് നാളെ മെയുമായി ചര്‍ച്ച നടത്തുമെന്ന് ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ടി നേതാവ് ആര്‍ലിന്‍ ഫോസ്റ്റര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പു ഫലത്തിന്റെ അടിസ്ഥാനത്തില്‍ മെയ് പ്രവര്‍ത്തിക്കുമെന്ന് ഡിഫന്‍സ് സെക്രട്ടറി മൈക്കിള്‍ ഫാലന്‍ പറഞ്ഞു.ഞങ്ങള്‍ ഇക്കാര്യത്തില്‍ കൂട്ടായ തീരുമാനമെടുക്കും.മുതിര്‍ന്ന നേതാക്കള്‍ കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുമെന്നും ഫാലന്‍ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു പൊതു തിരഞ്ഞെടുപ്പു കൂടി പ്രതീക്ഷിക്കുന്നതായി ലേബര്‍ പാര്‍ടി നേതാവ് ജറിമി കോര്‍ബിന്‍ പറഞ്ഞു. ലേബര്‍പാര്‍ടിക്ക് 232ല്‍ നിന്നും 262 ആക്കി സീറ്റുകള്‍ വര്‍ധിപ്പിക്കാനായെങ്കിലും പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷി കണ്‍സര്‍വേറ്റീവ്സാണ്

Scroll To Top