Sunday December 17, 2017
Latest Updates

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ജനുവരി മുതല്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പള വര്‍ദ്ധനവും, സാമൂഹിക പെന്‍ഷനുകളും മുടങ്ങാതിരിക്കാന്‍ വഴിതേടി ധനമന്ത്രി രംഗത്ത്

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ജനുവരി മുതല്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പള വര്‍ദ്ധനവും, സാമൂഹിക പെന്‍ഷനുകളും മുടങ്ങാതിരിക്കാന്‍ വഴിതേടി ധനമന്ത്രി രംഗത്ത്

ഡബ്ലിന്‍ :തിരഞ്ഞെടുപ്പ് അനിവാര്യമാകുന്ന പക്ഷം നഴ്സുമാര്‍ അടക്കമുള്ളപൊതുമേഖലാ ജീവനക്കാര്‍ക്ക് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ജനുവരി മുതലുള്ള ശമ്പള വര്‍ദ്ധനവ് പണം മുടങ്ങാതിരിക്കാന്‍ പഴുത് തേടി ധനമന്ത്രി പാസ്‌കല്‍ ഡോണഗ് .ഇതിനായി ഇന്നത്തെ കാബിനറ്റില്‍ നിയമനിര്‍മാണം കൊണ്ടുവരാനാണ് ധനമന്ത്രിയുടെ ശ്രമം.

ഇലക്ഷന്‍ വന്നാല്‍ 2018ലെ ചെലവുകള്‍ക്ക് പണം നല്‍കാന്‍ സര്‍ക്കാരിന് കഴിയാതെ പോകും.അങ്ങനെ സാഹചര്യമുണ്ടായാല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അധ്യാപകര്‍ ഉള്‍പ്പടെ മറ്റു ജീവനക്കാര്‍ക്കും ജനുവരി ഒന്നു മുതല്‍ വര്‍ദ്ധിപ്പിച്ച ശമ്പളം ലഭിക്കില്ല.ഇതൊഴിവാക്കാന്‍ 2017ല്‍ അപ്രോപ്രിയേഷന്‍ ആക്ട് ഇന്നത്തെ കാബിനറ്റില്‍ കൊണ്ടുവന്ന് അംഗീകാരം വാങ്ങണം.ഇതിനാണ് ധനമന്ത്രിയുടെ ശ്രമം.അടുത്ത വര്‍ഷത്തെ 80 ശതമാനം ചെലവുകളും ഇപ്പോള്‍ത്തന്നെ അനുവദിക്കുന്നതാണ് ഈ നിയമം.

സര്‍ക്കാര്‍ അധികാരത്തിലില്ലെങ്കില്‍ പോലും കുട്ടികളുടെ ആനുകൂല്യങ്ങളും പെന്‍ഷനുകളും പുതുവര്‍ഷത്തില്‍ അടയ്ക്കുമെന്ന് ഉറപ്പാക്കും,’ സര്‍ക്കാര്‍ കേന്ദ്രം വെളിപ്പെടുത്തുന്നു.പാര്‍ലമെന്റ് പിരിച്ചു വിടാതിരിക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ എല്ലാ പരിശ്രമങ്ങളും ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ അതിന് യാതൊരു സാധ്യതയും ഇല്ലെന്നും കേന്ദ്രം വെളിപ്പെടുത്തി.

തെരഞ്ഞെടുപ്പ് ഒഴിവാക്കാനാവശ്യമായ എല്ലാ കാര്യങ്ങളും നടക്കുന്നുണ്ട് ഡൊണഗ് പറഞ്ഞു.തെരഞ്ഞെടുപ്പൊഴിവാക്കാനുള്ള അന്തിമനീക്കമെന്ന നിലയില്‍ ഫിനെഗേല്‍-ഫിനാ ഫാള്‍ ചര്‍ച്ചകള്‍ ഇന്നു വൈകുന്നേരവും നടക്കുന്നുണ്ട്.

അതേ സമയം ഫിനഗേലും,ഫിനാഫാളും അടക്കം മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണ്ണയം ഇന്നും നാളെയുമായി പൂര്‍ത്തിയാക്കാനുള്ള കണ്‍വെന്‍ഷനുകള്‍ മണ്ഡല തലങ്ങളില്‍ തിരക്കിട്ടു നടത്തിവരുകയാണ്.ഡിസംബറില്‍ അയര്‍ലണ്ടില്‍ പൊതു തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്നത് ഏതാണ്ട് ഉറപ്പിക്കുന്ന രീതിയിലാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രതീകരിക്കുന്നത്.

Scroll To Top