Tuesday August 22, 2017
Latest Updates

തിരക്ക് അധികമായി ,ഐറിഷ് പാസ്പോര്‍ട്ട് വിതരണം വൈകുന്നു 

തിരക്ക് അധികമായി ,ഐറിഷ്   പാസ്പോര്‍ട്ട് വിതരണം വൈകുന്നു 

ഡബ്ലിന്‍ :ഡബ്ലിനിലെ പാസ്‌പോര്‍ട്ട് ഓഫിസില്‍ ഉണ്ടായ അനിയന്ത്രിതമായ തിരക്ക് കാരണം പാസ് പോര്‍ട്ട് വിതരണം കൃത്യ സമയത്ത് നടത്താനാവാത്തതില്‍ ഐറിഷ് വിദേശകാര്യ വകുപ്പ് പൊതു ജനങ്ങളോട് ഖേദം പ്രകടിപ്പിച്ചു.

കഴിഞ്ഞ മാസം 3000ത്തില്‍ അധികം പേരാണ് പുതിയതായി ഐറിഷ് പൗരത്വം സ്വീകരിച്ചത്,ഇവരില്‍ അധികവും പുതിയ പാസ് പോര്‍ട്ടിനായി അപേക്ഷിക്കുകയും ചെയ്തതോടെയാണ് ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റിയത്.

പത്തു ദിവസത്തിനുള്ളില്‍ ഇഷ്യൂ ചെയ്തുകൊണ്ടിരുന്ന പാസ് പോര്‍ട്ട് ഇപ്പോള്‍ ലഭിക്കണമെങ്കില്‍ 15 ദിവസം വരെയെടുക്കേണ്ടി വരുന്നുണ്ടെന്നു വിദേശ കാര്യ വകുപ്പ് വക്താവ് പറഞ്ഞു.താത്കാലിക ജീവനക്കാരെ നിയമിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഇദ്ദേഹം വെളിപ്പെടുത്തി

Scroll To Top