Friday August 18, 2017
Latest Updates

താല സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററും വില്‍ക്കുന്നു,വില 300 മില്യണ്‍ മാത്രം!

താല സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററും വില്‍ക്കുന്നു,വില 300 മില്യണ്‍ മാത്രം!

ഡബ്ലിന്‍ :താല സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററും വില്‍ക്കുന്നു. കാല്‍നൂറ്റാണ്ടിലേറെ പഴക്കമുള്ള താല സ്‌ക്വയറാണ് പുതിയ ഒന്നിനായി വഴിമാറുന്നത്.ഒരു കാലത്ത് അയര്‍ലണ്ടിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രമായിരുന്ന സ്‌ക്വയര്‍ 300മില്യന്‍ യൂറോയ്ക്കാണ് വില്‍ക്കുന്നത്.താലയുടെ ലാന്റ് മാര്‍ക്കായാണ് ഈ കേന്ദ്രം നിലകൊണ്ടിരുന്നത്.

നാമയുടെ അധീനതയിലുള്ള ഈ സ്ഥാപനം വില്‍ക്കുന്നതിനായി കുഷ്മാന്‍ ആന്റ് വെയ്ക്ക് ഫീല്‍ഡ് ,ജോണ്‍സ്ലാംഗ് ലാസെല്ല എന്നീ സ്ഥാപനങ്ങളെ നിയോഗിക്കുകയായിരുന്നു.പിരമിഡ് മാതൃകയിലുള്ള മേല്‍ക്കൂരയുടെ പേരിലും ഈ കേന്ദ്രം പ്രസിദ്ധമായിരുന്നു.ഇവിടെ 40മില്യന്റെ പ്ലാനിംഗ് അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.130 ഔട്ട്ലെറ്റുകളും സിനിമാതിയേറ്ററും ഇവിടെയുണ്ടാകും.

എക്സറ്റെഷന്‍ സാധ്യമായാല്‍ ആങ്കര്‍ സ്റ്റോറുള്‍പ്പടെ 12 പുതിയ യൂണിറ്റുകള്‍ കുടി ലഭിക്കും. ഇപ്പോഴത്തെ ആങ്കര്‍ സ്റ്റോറില്‍ ഡ്യൂണ്‍സ്,ഡെബെന്‍ഹാംസ് ,ടെസ്‌കോ എന്നിവ കൂടിയുണ്ട്.1990ലാണ് താല ഷോപ്പിംഗ് സെന്റര്‍ തുറന്നത്.

Scroll To Top