Sunday May 28, 2017
Latest Updates

താല ഷോപ്പിംഗ് സെന്റര്‍ വിപുലീകരിക്കുന്നു, പ്ലാനിംഗ് അനുമതി ലഭിച്ചു

താല ഷോപ്പിംഗ് സെന്റര്‍ വിപുലീകരിക്കുന്നു, പ്ലാനിംഗ് അനുമതി ലഭിച്ചു

ഡബ്ലിന്‍: താല ഷോപ്പിംഗ് സെന്റര്‍ വിപുലീകരിക്കുന്നു. താലയിലെ ദി സ്‌ക്വയര്‍ ഷോപ്പിംഗ് സെന്റര്‍ വിപുലീകരിച്ച് പണിയാന്‍ പ്ലാനിംഗ് അനുമതി ലഭിച്ചു. 40 മില്യന്‍ യൂറോ ചെലവില്‍ നാമയുടെ കൂടി പിന്തുണയോടെയാണ് ഷോപ്പിംഗ് സെന്റര്‍ പുതുക്കി പണിയുന്നത്. ഷോപ്പിംഗ് സെന്ററിലെ 70 ശതമാനം യൂണിറ്റുകളുടെയും ഉടമസ്ഥാവകാശം കൈവശമുള്ള ഇന്‍ഡിഗോയ്ക്കാണ് പ്ലാനിംഗ് പെര്‍മിഷന്‍ ലഭിച്ചത്. 

ഷോപ്പിംഗ് സെന്ററിന്റെ അനുബന്ധ ലോണുകള്‍ കൈമാറ്റം ചെയ്യപ്പെട്ടതോടെ നാമയും ഷോപ്പിംഗ് സെന്റര്‍ വികസനത്തില്‍ പങ്കാളിയാകും. 20 മില്യന്‍ യൂറോ ചെലവഴിച്ചാണ് നാമ പ്രൊജക്റ്റ് ഏറ്റെടുത്തത്. ഷോപ്പിംഗ് സെന്ററിന്റെ നവീകരണ ജോലികള്‍ 2017 ല്‍ ആരംഭിക്കും. നവീകരണം തുടങ്ങുന്നതോടെ നിര്‍മ്മാണ മേഖലയില്‍ മാത്രം 300 ഓളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

നവീകരണം പൂര്‍ത്തിയാകുന്നതോടെ ഷോപ്പിംഗ് സെന്ററില്‍ 200,000 ചതുരശ്ര മീറ്റര്‍ കൂടി വിസ്തൃതിയുണ്ടാകും. 400 പുതിയ തൊഴില്‍ അവസരങ്ങളും പുതിയതായി സൃഷ്ടിക്കപ്പെടും. 832 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്ന ബഹുനില കാര്‍ പാര്‍ക്കിംഗ് സൌകര്യവും ഷോപ്പിംഗ് സെന്ററില്‍ നിര്‍മ്മിക്കാന്‍ ആലോചനയുണ്ട്. 

Scroll To Top