Tuesday February 28, 2017
Latest Updates

താലാ സ്‌ക്വയര്‍ വികസിപ്പിക്കാന്‍ വന്‍ പദ്ധതി വരുന്നു

താലാ സ്‌ക്വയര്‍ വികസിപ്പിക്കാന്‍ വന്‍ പദ്ധതി വരുന്നു

താല: താലയിലെ സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററിന്റെ വികസനം ലക്ഷ്യമിട്ട് പദ്ധതികള്‍ ഒരുങ്ങുന്നു. ഷോപ്പിംഗ് സെന്റര്‍ വികസനത്തിനായി മള്‍ട്ടി മില്ല്യണ്‍ യൂറോയുടെ പദ്ധതി വേണ്ടിവരുമെന്നാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്.പലതരം കാര്യങ്ങളും ഇതിനായി പരിഗണിക്കാനുണ്ടെന്നാണ് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ പറയുന്നത്.

കഴിഞ്ഞ സെപ്തംബറിലാണ് ഷോപ്പിംഗ് സെന്റര്‍ ഉടമയായ ഇന്‍ഡിഗോ താല സ്‌ക്വയര്‍ വികസനവുമായി ബന്ധപ്പെട്ട് കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചത്. 200,000സ്‌ക്വയര്‍ ഫീറ്റ് കൂടി സ്‌ക്വയര്‍ വികസിപ്പിക്കുകയായിരുന്നു പദ്ധതി. ഇതിനായി 50 മില്ല്യണ്‍ യൂറോയോളമാണ് കമ്പനി നീക്കി വച്ചത്. പുതിയ ഒരു വിഭാഗം കൂടി ഇതില്‍ കൂട്ടിച്ചേര്‍ക്കുക എന്ന ഉദ്ദേശ്യവും വികസനത്തിനുണ്ടായിരുന്നു.

നാമയാണ് വികസന പദ്ധതിക്ക് രൂപം നല്‍കിയത്. തുടര്‍ന്ന ഇന്‍ഡിഗോ ഏറ്റെടുക്കുകയായിരുന്നു.മുഴുവന്‍ വികസനവും രൂപപ്പെടുത്തുന്നതിനായി കൗണ്‍സില്‍ സ്‌ക്വയറിലുള്ള ഒരു കാര്‍പാര്‍ക്ക് നാമയ്ക്ക് വില്‍പ്പന നടത്തിയിരുന്നു.

എന്നാല്‍ കൗണ്‍സിലിന്റെ കീഴിലുള്ള പ്ലാനേര്‍സ് ലഭിച്ച പ്ലാന്‍ അത്ര നന്നായില്ലെന്നാണ് ഇന്‍ഡിഗോയോട് അഭിപ്രായപ്പെട്ടത്.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിയ്ക്ക് കൌണ്‍സില്‍ രൂപരേഖയുണ്ടാക്കിയിരിക്കുന്നത്.

Scroll To Top