Monday February 20, 2017
Latest Updates

താലയില്‍ മയക്കുമരുന്ന് വേട്ട ,മൂന്നു പേര്‍ പിടിയിലായി

താലയില്‍ മയക്കുമരുന്ന് വേട്ട ,മൂന്നു പേര്‍ പിടിയിലായി

ഡബ്ലിന്‍: ടാക്‌സിയില്‍ ഒളിച്ചുകടത്തുകയായിരുന്ന മയക്കുമരുന്നുകള്‍ ഗാര്‍ഡ പിടിച്ചെടുത്തു. 56,000 യൂറോ വില വരുന്ന മയക്കുമരുന്നുത്പന്നങ്ങളാണ് വാഹന പരിശോധനയ്ക്കിടെ ഗാര്‍ഡ പിടിച്ചെടുത്തത്.
ഇത്തരം മരുന്നുകളുടെ വില്‍പ്പന തടയുന്നതിനായി കഴിഞ്ഞ ദിവസം ഓര്‍ഗനൈസ്ഡ് ക്രൈം യൂനിറ്റ് അംഗങ്ങള്‍ താലാ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
ഗ്രീന്‍ഹില്‍ റോഡില്‍ വച്ച് ഗാര്‍ഡ ടാക്‌സി തടഞ്ഞ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 56,000യൂറോ വിലയുള്ള കൊക്കെയ്ന്‍ കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാക്കളേയും 20വയസ്സ് പ്രായം തോന്നിക്കുന്ന സഹായിയെയും ഗാര്‍ഡ അറസ്റ്റ് ചെയ്തു.
ക്രിമിനല്‍ ജസ്റ്റിസ് (ഡ്രഗ് ട്രാഫിക്കിംഗ്) ആക്ട് 1996 സെക്ഷന്‍ 2 പ്രകാരം രണ്ടുപേരെയും അറസ്റ്റുചെയ്ത് 7 ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടു.

Scroll To Top