Sunday February 19, 2017
Latest Updates

താലയില്‍ ആക്രമണം മാത്രമല്ല , ബോംബ് ഭീഷണിയും ,ജനം ഭീതിയില്‍

താലയില്‍ ആക്രമണം മാത്രമല്ല , ബോംബ് ഭീഷണിയും ,ജനം ഭീതിയില്‍

താല:നേരിട്ടുള്ള ആക്രമണങ്ങള്‍ മാത്രമല്ല ഇനി ബോംബു ഭീഷണിയും താലയിലെ ജനങ്ങള്‍ക്ക് തലവേദനയാവുന്നു.കുടിയേറ്റക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഓരോ ദിവസവും ശക്തി പ്രാപിക്കുന്നതിനിടെയാണ് ഇന്നലെ ഒരു വീടിന്റെ മുന്‍പില്‍ ബോംബു കണ്ടെത്തിയത്.

ഐറിഷ് വംശജനല്ലാത്തയാളുടെ വീടിനു മുന്നില്‍ ഇന്നലെ വൈകുന്നേരമാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് സൈന്യത്തിന്റെ ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. ജോബ്‌സ്‌ടൌണിലെ വീടിന് മുന്നില്‍ ഇന്നലെ വൈകുന്നേരം 5.50 ഓടെയാണ് ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡില്‍ വിവരം അറിയിച്ചു.

ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ ബോംബ് സ്‌ക്വാഡ് റോഡ് ബ്ലോക്ക് ചെയ്യുകയും സമീപത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ബോംബ് നിര്‍വീര്യമാക്കിയത്. തുടര്‍ന്ന് നിര്‍വീര്യമാക്കിയ ബോംബ് സ്ഥലത്ത് നിന്ന് മിലിട്ടറി കേന്ദ്രത്തിലേക്ക് മാറ്റി.

Scroll To Top