Wednesday April 26, 2017
Latest Updates

താലയിലെ ജങ്കികളെ ഭയന്ന് ഓടിയ അമ്മയും മക്കളും പെരുവഴിയിലായി

താലയിലെ ജങ്കികളെ ഭയന്ന് ഓടിയ അമ്മയും മക്കളും പെരുവഴിയിലായി

താലയിലെ മയക്ക് മരുന്ന് അടിമകളെ ഭയന്ന് നാടുവിട്ട യുവതിയും മക്കളും ഇപ്പോള്‍ വീടില്ലാതെ കാറിനുള്ളില്‍ കഴിഞ്ഞു കൂടുന്നു. താലയിലെ ജങ്കികള്‍  വീടിനു നേരെ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഭയന്ന് നാടുവിട്ട സബ്രിന മക്മാഹോണ്‍ എന്ന യുവതിയാണ് തല ചായ്ക്കാന്‍ ഒരു ഇടമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത്. അഞ്ച് വയസുകാരന്‍ കാള്‍, 3 വയസുകാരി ചെല്‌സിയ, 2 വയസുകാരി മൈക്കല എന്നിവര്‍ക്കൊപ്പമാണ് സബ്രിന കാരിനുള്ളിലും മറ്റും കഴിച്ചു കൂട്ടുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ അമ്മയും മക്കളും ഇങ്ങനെ തെരുവില്‍ കഴിയുകയാണ്.

തന്റെ ജീവിതപങ്കാളി ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് സബ്രിനയും മക്കളും ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് മയക്കു മരുന്നിനു അടിമകളായ ഏതാനും പേര് ഇവരുടെ കൌണ്‍സില്‍ വീട്ടിനു നേരെ ആക്രമണം അഴിച്ചു വിട്ടത്. ഇതേ തുടര്‍ന്ന് അക്രമികളെ ഭയന്ന് അമ്മയും മക്കളും താലയില്‍ നിന്ന് രക്ഷപെടുകയായിരുന്നു. കഷ്‌ലോന്‍ പാര്‍ക്കിലെ അമ്മയുടെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും ഇവര്‍ മാറി മാറി താമസിക്കുകയായിരുന്നു. ഇപ്പോള്‍ സുഹൃത്തുക്കളുടെ വീട്ടിലും ആശ്രയമില്ലാതെ വന്നതോടെയാണ് ഈ അമ്മയും മക്കളും കാറിനുള്ളില്‍ അഭയം തേടിയത്.

സൌത്ത് ഡബ്ലിന്‍ കൌണ്ടിയിലേക്ക് മാറിയതോടെ ഇവര്‍ കൌണ്‍സില്‍ വീടിനായി അപേക്ഷിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി കൌണ്‍സില്‍ അധികൃതര്‍ വീട് നിഷേധിക്കുകയായിരുന്നു. അമ്മയുടെയും മക്കളുടെയും ദുര്‍ഗതി അറിഞ്ഞ കുട്ടികളുടെ മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

Scroll To Top