Sunday January 22, 2017
Latest Updates

താലയിലും ലെക്സ്ലിപ്പിലും കഞ്ചാവ് വേട്ട

താലയിലും ലെക്സ്ലിപ്പിലും കഞ്ചാവ് വേട്ട

താല: താലയിലും ലെക്സ്ലിപ്പിലും ഇന്നലെ വന്‍ കഞ്ചാവു വേട്ട . കഴിഞ്ഞ ദിവസമാണ് ഗാര്‍ഡയുടെ നേതൃത്വത്തില്‍ താലയില്‍ വച്ച് കഞ്ചാവ് വേട്ട നടത്തിയത്.
നിരോധിത മയക്കുമരുന്നുകളുടെ വില്‍പ്പനയും ഉത്പാദനവും തടയുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ഡോണോമോര്‍ അവന്യൂവിലുള്ള ഒരു വീടിനെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വിശദമായ പരിശോധനയില്‍ 111,000യൂറോ വിലയുള്ള കഞ്ചാവാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. കഞ്ചാവു കൂടാതെ പല മോഷണ വസ്തുക്കളും ഈ വീട്ടില്‍ നിന്നും ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്.
കഞ്ചാവുവേട്ടയുമായി ഹന്ധപ്പെട്ട് 41വയസ്സുകാരനായ പുരുഷനേയും 37കാരിയായ സ്ത്രീയെയും ഈ വീട്ടില്‍ നിന്നും ഗാര്‍ഡ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രാത്ഫര്‍നാം ഗാര്‍ഡ സ്‌റ്റേഷനില്‍ ഹാജരാക്കിയിരിക്കുകയാണ്.

ലെക്സ്ലിപ്പില്‍ നടന്ന കഞ്ചാവ് വേട്ടയിലും ആയിരക്കണക്കിന് യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു.

Scroll To Top