Friday August 18, 2017
Latest Updates

താര ടവര്‍ ഓര്‍മ്മയിലേക്ക്;  പകരം വന്‍കിട അപ്പാര്‍ട്ട്മെന്റ് സമുച്ചയവും ഫോര്‍ സ്റ്റാര്‍ ഹോട്ടലും 

താര ടവര്‍ ഓര്‍മ്മയിലേക്ക്;  പകരം വന്‍കിട അപ്പാര്‍ട്ട്മെന്റ് സമുച്ചയവും ഫോര്‍ സ്റ്റാര്‍ ഹോട്ടലും 

ഡബ്ലിന്‍: സെന്റ് വിന്‌സന്റ്‌സ് ഹോസ്പിറ്റലിന് സമീപമുള്ള പ്രസിദ്ധമായ താര ടവര്‍ ഹോട്ടല്‍ ചരിത്രത്തിലേക്ക്. ചെറുകിട ഹോട്ടലുകള്‍ക്കും അപ്പാര്‍ട്ട്മെന്റുകള്‍ക്കുമായാണ് ഈ ഹോട്ടല്‍ സമുച്ചയം വഴിമാറുന്നത്.

ഇപ്പോഴത്തെ കെട്ടിടം പൊളിച്ചു നീക്കി 140 റൂമുകളും ബാര്‍,റെസ്റ്റോറന്റ് ,കോണ്‍ഫ്രറന്‍സ് ഹാള്‍ സൗകര്യങ്ങളും ഒരുക്കുന്നതാണ് പുതിയ ഹോട്ടല്‍ പദ്ധതി.കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടെ 70 റസിഡന്‍ഷ്യല്‍ യൂണിറ്റുകളും ഇവിടെയൊരുങ്ങും.ഡലാറ്റ ഗ്രൂപ്പ് 13.2 മില്യന്‍ യൂറോയ്ക്കാണ് ഈ സൈറ്റ് വാങ്ങിയത്.പ്ലാനിംഗ് അനുമതി ലഭിക്കുന്നതു വരെ മാത്രമേ താര ടവര്‍ ഉണ്ടാവൂ.ശേഷം വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന താര ടവര്‍ ഓര്‍മ്മയിലാകും.ഇവിടം റീ- ഡവലപ് ചെയ്യുന്നതിനായി വന്‍കിട ഹോട്ടല്‍ ഗ്രൂപ്പായ ഡലാറ്റ വിശദമായ പ്ലാന്‍ നല്‍കിക്കഴിഞ്ഞു.

ഫോര്‍ സ്റ്റാര്‍ മാല്‍ഡ്രണ്‍ ഹോട്ടലാക്കാനാണ് പ്ലാന്‍ നല്‍കിയിട്ടുള്ളത്.

Scroll To Top