Tuesday April 25, 2017
Latest Updates

താരപ്രഭയുടെ പരിവേഷങ്ങളില്ലാതെ അയര്‍ലണ്ടില്‍ നിന്നൊരു കലാകാരന്‍ ,പ്രതീക്ഷയേകുന്ന പുതുമുഖമായി റെന്‍സ് മാണി

താരപ്രഭയുടെ പരിവേഷങ്ങളില്ലാതെ അയര്‍ലണ്ടില്‍ നിന്നൊരു കലാകാരന്‍ ,പ്രതീക്ഷയേകുന്ന പുതുമുഖമായി റെന്‍സ് മാണി

കോര്‍ക്ക് :യൂ ടുബില്‍ വെറും പത്തു ദിവസങ്ങള്‍ കൊണ്ട് മുപ്പതിനായിരത്തിലധികം പേര്‍ കണ്ട ‘പറയാതെ പോകുന്നത് ‘എന്ന ടെലി ഫിലിമിലെ നായകന്‍’ ലൂക്കാ ലൂക്കാ ‘യെ അവതരിപ്പിക്കുന്നത് കോര്‍ക്കിലെ സ്‌കിബ്രീനില്‍ നിന്നുള്ള ഐറിഷ് മലയാളി , കുന്നേല്‍പുരയിടത്തില്‍ റെന്‍സ് മാണി എന്ന ചെറുപ്പക്കാരന്‍ .pm2 അയര്‍ലണ്ടിലെ മലയാളികള്‍ പോലും റെന്‍സിനെ അറിയുന്നത് അടുത്തയിടയാണെങ്കിലും ആയിരക്കണക്കിന് മലയാളികളുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു ഇദ്ദേഹമിപ്പോള്‍

അഭിനയ രംഗത്ത് ഒരു മുന്‍പരിചയുമില്ലാതെ തികച്ചും അപ്രതീക്ഷിതമായി വന്ന് ചേര്‍ന്ന അവസരം ഗംഭീരമാക്കിയെന്ന് പ്രേക്ഷകര്‍ പറയുമ്പോള്‍ അത്ഭുതത്താല്‍ നിറയുകയാണ് റെന്‍സ്.

ശബ്ദ ക്രമീകരണവും ,ചലനങ്ങളും ഒക്കെ വിലയിരുത്തുമ്പോള്‍ ഏറെ പരിചയ സമ്പന്നനായ ഒരു നടന് കരഗതമാക്കാവുന്ന ഗുണങ്ങളൊക്കെ ഈ പുതുമുഖ നടനിലും തെളിഞ്ഞുകാണാം. തമിഴ്‌നടന്‍ കാര്‍ത്തികിനോട് രൂപം കൊണ്ട് സാദൃശ്യം ഉണ്ടെന്നു ചിലരൊക്കെ പറയുമ്പോള്‍ ആരെയും അനുകരിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടെയില്ലയെന്ന സത്യസന്ധമായ മറുപടിയ്ക്കും ഒരു താമസവുമുണ്ടായില്ല .’ഒക്കെ യാദൃശ്ചികമാണ്’pm3

ബ്രിട്ടിഷ് മലയാളി സമൂഹത്തിന്റെ കഥ പറയുന്ന ഒരു മുഴുനീള സിനിമയാണ് ‘പറയാതെ പോകുന്നത്’.പ്രവാസിയുടെ എല്ലാ സന്ദേഹങ്ങളും ,ആകുലതകളും പറയാതെ പറയുന്ന നിരവധി സംഭവങ്ങളുടെ തനിപകര്‍പ്പാണ് ഈ സിനിമയെന്ന് പറയാം.

സംവിധായകനായ സിറിയക് കടവില്‍ചിറയും,റെജി മാണിയും ചേര്‍ന്നൊരുക്കിയ ഹൃദയ സ്പര്‍ശിയായ ഒരു കലോപഹാരമാണ് ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ‘പറയാതെ പോകുന്നത്’ .ക്യാമറ ,എഡിറ്റിംഗ് ,സൗണ്ട് മിക്‌സിംഗ് എന്നിവയുടെ നിര്‍വഹണം വഴി സിനിമയെ മനോഹരമാക്കിയ റെജി മാണി ,റെന്‍സിന്റെ സഹോദരന്‍ കൂടിയാണ്.നോര്‍വിച്ചിലെ മലയാളി സമൂഹത്തിന്റെ കലാപരമായ ഒരു കൂട്ടായ്മയെന്നും ഈ റ്റെലിഫിലിമിനെ വിശേഷിപ്പിക്കാം .

ഭരണങ്ങാനത്തെ ഫൊറോനാ പള്ളിയില്‍ വികാരിയച്ചന്‍ നിര്‍ബന്ധിച്ച് അള്‍ത്താര ശുശ്രൂഷിയാക്കിയപ്പോള്‍, അള്‍ത്താരയില്‍ ലേഖനം വായിക്കേണ്ടി വന്നേക്കുമെന്ന പേടിയില്‍ പള്ളിയില്‍ താമസിച്ചെത്തുന്ന പേടിതൊണ്ടനില്‍ നിന്നും തനിക്ക് എന്ത് വേഷവും ചെയ്യാന്‍ ആവുമെന്ന ധൈര്യം നല്‍കിയത് ദൈവാനുഗ്രഹമെന്ന് പറയാന്‍ റെന്‍സിന് രണ്ടു പക്ഷമില്ല.

വെസ്റ്റ് കോര്‍ക്ക് നേഴ്‌സിംഗ് ഹോമില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന റെന്‍സിന്റെ ഭാര്യ ആഷ കറുകുറ്റി ചിറയ്ക്കല്‍ ഐരൂക്കാരന്‍ കുടുംബാംഗം.രണ്ടു മക്കളാണ് ഇവര്‍ക്ക് .നാല് വയസുകാരന്‍ അലനും ,കഴിഞ്ഞ ആഴ്ച്ച കുടുംബത്തിലേയ്ക്ക് പുതിയതായി വന്ന അലീനയും.

Scroll To Top