Sunday July 22, 2018
Latest Updates

തവണ മുടങ്ങിയ ഭവനവായ്പകള്‍ കൈമാറാനൊരുങ്ങി  അയര്‍ലണ്ടിലെ പ്രമുഖ ബാങ്ക്,ആഗോള വള്‍ച്ചര്‍ ഫണ്ടുകള്‍ വീണ്ടും പറന്നിറങ്ങും !

തവണ മുടങ്ങിയ ഭവനവായ്പകള്‍ കൈമാറാനൊരുങ്ങി  അയര്‍ലണ്ടിലെ പ്രമുഖ ബാങ്ക്,ആഗോള വള്‍ച്ചര്‍ ഫണ്ടുകള്‍ വീണ്ടും പറന്നിറങ്ങും !

ഡബ്ലിന്‍:പെര്‍മിനന്റ് ടിഎസ് ബി അയര്‍ലണ്ടിലുടനീളം മോര്‍ട്ടഗേജ് കുടിശ്ശിക വരുത്തി നിഷ്‌ക്രീയ ആസ്തിയായി മാറിയിരിക്കുന്ന നൂറുകണക്കിന് വീടുകള്‍ മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കോ,ഫണ്ടുകള്‍ക്കോ കൈമാറാനൊരുങ്ങുന്നു.ഏകദേശം 4 ബില്യണ്‍ യൂറോ വരുന്ന വീടുകളുടെ ലോണുകളാണ് കൈമാറുന്നത്.

പിടിഎസ് ബി കഴിഞ്ഞ ദിവസം അവതരിപ്പിച്ച പദ്ധതിയായ ഗ്ലാസിന്റെ അനുബന്ധങ്ങളായ പ്രൊജക്ട് നേപ്പാള്‍, പ്രൊജക്ട് ടിബറ്റ് എന്നീ രണ്ട് വ്യത്യസ്തവിഭാഗമായാണ് വാങ്ങുന്നതിനും വില്‍ക്കുന്നതിനും പദ്ധതിയിടുന്നത്. ഒരു ബില്യണിന് മുകളിലാണ് ഗ്രോസ് വാല്യു ഈ പ്രൊജക്ട് ലക്ഷ്യം വെക്കുന്നത്.ആകെ ബാങ്ക് നല്‍കിയിരിക്കുന്ന വായ്പകളില്‍ 28 ശതമാനവും നിഷ്‌ക്രീയ ആസ്തിയുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്

അയര്‍ലണ്ടിലെ ചില ഒഴിഞ്ഞ പ്രോപ്പര്‍ട്ടിയും മറ്റും ഐറിഷ് മോര്‍ട്ട്ഗേജ് ഹോള്‍ഡറിന് തന്നെ വില്‍ക്കാനും ബാങ്ക് ശ്രമിക്കുന്നുണ്ട്.ഇത് വിദേശത്ത് നിന്നടക്കം ബയ്യേഴ്സിനെ ആകര്‍ഷിക്കുമെന്നാണ് പിടിഎസ് പ്രതീക്ഷിക്കുന്നത്. തിരിച്ചടക്കാന്‍ സാധിക്കാത്ത വീട്ടുടമകള്‍ക്ക് സ്വമേധയാ ഇക്കാര്യം ബാങ്കിനെ അറിയിക്കാനും പ്രോപ്പര്‍ട്ടി ബാങ്കിനെ എല്‍പ്പിക്കാനും
അവസരമൊരുക്കും.

Scroll To Top