Sunday January 22, 2017
Latest Updates

തല്ല് കൂടാതെ അജ്മലിന് വയ്യ….

തല്ല് കൂടാതെ അജ്മലിന് വയ്യ….

‘മാടമ്പി’ പോലുള്ള ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ച യുവനടന്‍ അജ്മല്‍ ഫൈറ്റും ഡാന്‍സും ഇല്ലാത്തതുകൊണ്ട് പ്രിഥ്വിരാജ് നായകനായ സിനിമയില്‍ നിന്ന് പിന്മാറുന്നതായി വാര്‍ത്ത . അതേസമയം ചിലര്‍ അജ്മല്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ അജ്മലിനെ ഒഴിവാക്കിയതാണെന്നാണ് പറയുന്നത്. എന്തായാലും ഇപ്പോള്‍ ഒരു പോര്‍ടലിനോട് അജ്മല്‍ ഇതുസംബന്ധിച്ച സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ്. സെവന്‍ത് ഡേയുടെ ചിത്രീകരണം ആരംഭിയ്ക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു അജ്മലിന്റെ പിന്മാറ്റം.

സംഭവത്തെക്കുറിച്ച് അജ്മലിന്റെ വിശദീകരണം ഇങ്ങനെ: ‘ഈ ചിത്രത്തില്‍ എനിക്കും പൃഥ്വിരാജിനും തുല്യ പ്രാധാന്യമുള്ള റോള്‍ ആയിരിക്കും എന്നാണ് തുടക്കത്തില്‍ എന്നോട് പറഞ്ഞിരുന്നത്. ഫൈറ്റ് സീനുകളും ഒരു പാട്ടും എനിക്ക് ഉണ്ടാകുമെന്നും പറഞ്ഞിരുന്നു, എന്നാല്‍ അവസാന നിമിഷം ഇതെല്ലാം ക്യാന്‍സല്‍ ചെയ്തു. അത് കൊണ്ട് ഞാന്‍ ഈ ചിത്രത്തില്‍ നിന്നും പിന്മാറി.’
എന്തായാലും അജ്മല്‍ ഇല്ലാതെ തന്നെ ഫിലിം ചിത്രീകരണവുമായി മുമ്പോട്ടു പോകുകയാണ് സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധര്‍.

Scroll To Top