Wednesday March 01, 2017
Latest Updates

തരൂരിനെതിരായ നടപടി ഹൈക്കമാന്‍ഡിന് വിട്ടു

തരൂരിനെതിരായ നടപടി ഹൈക്കമാന്‍ഡിന് വിട്ടു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച ശശി തരൂര്‍ എംപിക്കെതിരായ നടപടി ഹൈക്കമാന്‍ഡിന് വിട്ടു. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ അറിയിച്ചതാണ് ഇക്കാര്യം. കെപിസിസി നേതൃത്വം കൂടിയാലോചനകള്‍ക്ക് ശേഷമാണ് തരൂരിനെതിരായ നടപടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന്വിട്ടത്. തരൂരിന്റെ മോഡി സ്തുതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വത്തിനു നല്‍കുമെന്നും സുധീരന്‍ അറിയിച്ചു. തരൂരിന്റെ മോഡി അനുകൂല പ്രസ്താവനകളും അത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ സൃഷ്ടിച്ച ആശയക്കുഴപ്പവും റിപ്പോര്‍ട്ടില്‍ വിശദമാക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ നടത്തിയ ചര്‍ച്ചയിലാണ് തരൂരിനെതിരായ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് നല്‍കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെപിപിസി ആസ്ഥാനത്ത് ഉന്നതല തല യോഗം ചേര്‍ന്നത്. ശശി തരൂരിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയേക്കുമെന്ന് വാര്‍ത്ത ഉണ്ടായിരുന്നെങ്കിലും നോട്ടീസ് നല്‍കേണ്ടന്നു കെപിസിസി തീരുമാനിച്ചു. നരേന്ദ്ര മോഡിയുടെ ക്ലീന്‍ ചലഞ്ച് ഏറ്റെടുത്തത് വഴി തരൂര്‍ മോഡിയുടെ പ്രചാരകനായി മാറുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപം ഉന്നയിച്ചത്.

Scroll To Top