Monday February 20, 2017
Latest Updates

തരൂരിനെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോക്ടര്‍ സുധീര്‍ ഗുപ്ത

തരൂരിനെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോക്ടര്‍ സുധീര്‍ ഗുപ്ത

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌ക്കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് എയിംസിലെ ഫോറന്‍സിക് തലവന്‍ ഡോ. സുധീര്‍ ഗുപ്ത. താന്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങിയിട്ടില്ലെന്നും നിയമപരമായി ശരിയായ രീതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും സുധീര്‍ ഗുപ്ത പറഞ്ഞു.

ഡോക്ടറുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡോക്ടറുടെ ആരോപണം എയിംസ് മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. സുനന്ദ പുഷ്‌ക്കറിന്റെ മരണം സ്വാഭാവിക മരണമെന്ന് വരുത്തി തീര്‍ക്കാന്‍ മുന്‍ കേന്ദ്ര മന്ത്രി ശശി തരൂരും ആരോഗ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദും ഇടപെട്ടുവേന്നായിരുന്നു ആരോപണം.

അതിനിടെ മരണത്തിനു മുമ്പ് സുനന്ദ പുഷ്‌ക്കര്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക നളിനി സിങ് രംഗത്ത് വന്നു. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ശശി തരൂര്‍ ബ്ലാക്‌ബെറി ഫോണിലൂടെ കൈമാറിയ സന്ദേശങ്ങള്‍ അദ്ദേഹം മായ്ച്ചുകളഞ്ഞൂവെന്ന് സുനന്ദ തന്നോട് പറഞ്ഞതായി നളിനി സിങ് പറഞ്ഞു. സുനന്ദ മരിക്കുന്ന ജനുവരി 17 നു പുലര്‍ച്ചെ 12.10 ഓടെയാണ് സുനന്ദ ഇക്കാര്യം തന്നെ വിളിച്ച് പറഞ്ഞത്. അന്ന് രാത്രി എട്ടരയോടെ സുനന്ദയെ ഡല്‍ഹിയിലെ ഹോട്ടലില്‍ മരിച്ച നിലയില കണ്ടെത്തുകയായിരുന്നു.

Scroll To Top