Tuesday January 17, 2017
Latest Updates

തമിഴ്‌നാടിന്റെ പ്രതിഷേധം ഫലം കണ്ടു; സോഷ്യല്‍ മീഡിയയില്‍ ഹിന്ദി നിര്‍ബന്ധിതമാക്കിയ ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു

തമിഴ്‌നാടിന്റെ പ്രതിഷേധം ഫലം കണ്ടു; സോഷ്യല്‍ മീഡിയയില്‍ ഹിന്ദി നിര്‍ബന്ധിതമാക്കിയ ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഹിന്ദി നിര്‍ബന്ധിതമാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെയുള്ള തമിഴ്‌നാടിന്റെ പ്രതിഷേധം ഫലം കണ്ടു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ഹിന്ദി നിര്‍ബന്ധിതമാക്കിയ ഉത്തരവ് സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഉത്തരവ് ബാധകമാകൂ എന്നും കേന്ദ്രം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ ഹിന്ദി നിര്‍ബന്ധിതമാക്കിയ ഉത്തരവിനെതിരെ തമിഴ്‌നാട്ടില്‍ നിന്നാണ് രൂക്ഷമായ പ്രതികരണം ഉണ്ടായത്. ഉത്തരവ് പിന്‍വലിക്കണമെന്ന് ഡിഎംകെ നേതാവ് എം കരുണാനിധിയും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും ആവശ്യപ്പെട്ടിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള എന്‍ഡിഎ സഖ്യകക്ഷിയായ പീംകെയും കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ഉത്തരവിനെതിരെ പ്രതിഷേധിച്ച്  രംഗത്ത് വന്നിരുന്നു. ഹിന്ദിക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ സിപിഎമ്മും രാഗത്ത് വന്നിരുന്നു.

Scroll To Top