Sunday April 30, 2017
Latest Updates

തമിഴകം പിടിക്കാന്‍ രജനികാന്തിനെ കൂടെ കൂട്ടാന്‍ ബിജെപി

തമിഴകം പിടിക്കാന്‍ രജനികാന്തിനെ കൂടെ കൂട്ടാന്‍ ബിജെപി

ചെന്നൈ: തമിഴ്‌നാട്ടില്‍ ജയലിത ജയിളിലയതിനെ തുടര്‍ന്ന് സംജാതമായ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ ബിജെപി. രജനികാന്തിനെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സുന്ദരരാജന്‍ രജനിയുടെ വീട്ടിലെത്തി ഭാര്യ ലതയുമായി ചര്‍ച്ച നടത്തി. ഷൂട്ടിങ്ങ് തിരക്കുകളുമായി ബന്ധപ്പെട്ടു രജനികാന്ത് പുറത്തായതിനാല്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള പുസ്തകത്തിന്റെ തമിഴ് പതിപ്പിന്റെ പ്രകാശനം രജനികാന്തിനെക്കൊണ്ട് ചെയ്യിക്കാനും ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. ജയലളിത ജയിലിലായ സാഹചര്യത്തില്‍ എഐഎഡിഎംകെ നേതൃത്വം ദുര്‍ബലമായി, അതേസമയം 2 ജി ഉള്‍പ്പെടെയുള്ള അഴിമതികളുടെ കുന്തമുന ഡിഎംകെയുടെ നേര്‍ക്കായതിനാല്‍ ജയലളിതയുടെ ജയില്‍വാസം മുതലാക്കാന്‍ ഡിഎംകെയ്ക്കും സാധിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ രജനിയെ മുന്നില്‍ നിര്‍ത്തി തമിഴ്‌നാട്ടില്‍ സ്ഥിതി മെച്ച്ച്ചപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം. അതേസമയം രജനികാന്ത് ഈ നീക്കത്തോട് എത്രത്തോളം സഹകരിക്കുമെന്ന് വ്യക്തമല്ല. തമിഴ്‌നാട്ടില്‍ സാധാരണക്കാര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയെന്ന നിലയിലാണ് രജനിയെ കൂടെക്കൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത്.

Scroll To Top