Thursday February 23, 2017
Latest Updates

തടവുകാരെ എഴുതിത്തള്ളരുത്; തീഹാര്‍ ജയിലിലെ തടവുകാരന് 35,000 രൂപ ശമ്പളത്തില്‍ ജോലി ലഭിച്ചു

തടവുകാരെ എഴുതിത്തള്ളരുത്; തീഹാര്‍ ജയിലിലെ തടവുകാരന് 35,000 രൂപ ശമ്പളത്തില്‍ ജോലി ലഭിച്ചു

ന്യൂഡല്‍ഹി: ജയില്‍പ്പുള്ളികളെ അങ്ങനെ എഴുതിത്തള്ളാന്‍ വരട്ടെ. ജയില്പ്പുല്ലുകളും മോശക്കാരല്ലെന്നു തെളിയിച്ചുകൊണ്ട് തീഹാര്‍ ജയിലിലിലെ തടവുകാരാന്‍ പ്രതിമാസം 35,000 രൂപ ശമ്പളമുള്ള ജോലിയില്‍ പ്രവേശിച്ചു. രാജു പ്രശാന്ത് എന്ന തടവുകാരനാണ് 35,000 രൂപ ശമ്പളമുള്ള ജോലി ലഭിച്ചത്.

കാലാവധി ഉടന്‍ പൂര്‍ത്തിയാകുന്ന തടവുകാര്‍ക്കായി സ്വകാര്യ കമ്പനികള്‍ നടത്തിയ റിക്രൂട്ട്‌മെന്റിലാണ് പ്രശാന്തിന് ജോലി ലഭിച്ചത്. താജ്മഹല്‍ ഗ്രൂപ്പാണ് രാജു പ്രശാന്തിനെ ജോലിക്ക് നിയമിച്ചത്. ജയില്‍ ശിക്ഷയുടെ കാലയളവില്‍ ഇഗ്‌നൗവില്‍നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദമെടുത്ത രാജുവിനെ അസിസ്റ്റന്റ് ബിസിനസ് ഡവലപ്‌മെന്റ് മാനേജരായാണ് താജ് മഹല്‍ ഗ്രൂപ്പ് നിയമിച്ചത്.

താജ്മഹല്‍ ഗ്രൂപ്പിനെ കൂടാതെ വേദാന്താ ഗ്രൂപ്പ്, ഐ ഡി ഇ ഐ എം ഇന്ത്യ  തുടങ്ങിയ പ്രമുഖ സ്വകാര്യ കമ്പനികളും ജയില്‍പ്പുള്ളികളെ ജോലിക്ക് നിയമിച്ചിട്ടുണ്ട്. രാജു പ്രശാന്ത് ഉള്‍പ്പെടെ 66 തടവുകാര്‍ക്കാണ് ജോലി ലഭിച്ചത്. ഒട്ടുമിക്ക തടവുകാര്‍ക്കും മാന്യമായ ശമ്പളം ലഭിക്കുകയും ചെയ്തു. രാജു കഴിഞ്ഞ എട്ടു വര്‍ഷമായി തീഹാര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

ശിക്ഷ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ രാജു ഉടന്‍ ജയില്‍ മോചിതനാകും. സ്വകാര്യ മേഖലയിലെ പ്രമുഖരായ 31 കമ്പനികളാണ് തീഹാര്‍ ജയിലിലെ തടവുകാര്‍ക്കായി  അഭിമുഖം നടത്തിയത്. തടവുകാര്‍ക്ക് മാന്യമായ ശമ്പളത്തില്‍ ജോലി ലഭിക്കുന്നതോടെ ഇവര്‍ ജയില്‍ മോചിതരായതിന് ശേഷം മറ്റ് കുറ്റ കൃത്യങ്ങളിലേക്ക് തിരിയാതിരിക്കാന്‍ സഹായകമാകുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

Scroll To Top