Thursday August 24, 2017
Latest Updates

തടങ്കലിലായ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്റെ ഓഡിയോ സന്ദേശം സുന്നി ഭീകരര്‍ പുറത്തുവിട്ടു

തടങ്കലിലായ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്റെ ഓഡിയോ സന്ദേശം സുന്നി ഭീകരര്‍ പുറത്തുവിട്ടു

ബാഗ്ദാദ്: ഐസിസ് തടങ്കലിലായ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്റെ ഓഡിയോ സന്ദേശം സുന്നി ഭീകരര്‍ പുറത്തുവിട്ടു. ഐസിസ് തടവിലുള്ള രണ്ടാമത്തെ ബ്രിട്ടീഷ് പൌരന്‍ അലന്‍ ഹെനിങ്ങിന്റെ ശബ്ദ സന്ദേശമാണ് ഐസിസ് പുറത്ത് വിട്ടത്. അലന്‍ ഹെനിങ്ങിന്റെ ഭാര്യ ബാര്‍ബറ ഹെനിങ്ങിന് അയച്ച് കൊടുത്ത വീഡിയോ സന്ദേശത്തില്‍ ഇയാള്‍ തന്റെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് അപേക്ഷിക്കുന്നുണ്ട്. ഐസിസ് ആദ്യം വധിച്ച ഡേവിഡ് ഹെയ്ന്‍സിന്റെ കൊലപാതക ദൃശ്യം അടങ്ങിയ വീഡിയോയില്‍ അലനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. സിറിയയില്‍ സന്നദ്ധ പ്രവര്‍ത്തകനായിരുന്ന അലന്‍ ഹെനിങ്ങിനെ കഴിഞ്ഞ ഡിസംബറിലാണ്. ഇയാളെ മോചിപ്പിക്കാന്‍ ബ്രിട്ടന്‍ ശ്രമം തുടരുന്നതിനിടെയാണ് ശബ്ദ സന്ദേശം പുറത്ത് വിട്ടത്.

Scroll To Top