Friday September 22, 2017
Latest Updates

തങ്ങളെ സിപിഎം എംപിമാരായി കണക്കാക്കണമെന്ന് ഇന്നസെന്റും ജോയിസ് ജോര്‍ജും

തങ്ങളെ സിപിഎം എംപിമാരായി കണക്കാക്കണമെന്ന് ഇന്നസെന്റും ജോയിസ് ജോര്‍ജും

ന്യൂഡല്‍ഹി: തങ്ങളെയും സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളായി കണക്കാക്കണമെന്ന് ഇടതു സ്വതന്ത്രന്മാരായി ജയിച്ച ഇന്നസെന്റും ജോയിസ് ജോര്‍ജും. ഇന്നസെന്റ് ചാലക്കുടിയില്‍ നിന്നുള്ള ലോക്‌സഭാംഗവും ജോയിസ് ജോര്‍ജ് ഇടുക്കിയില്‍ നിന്നുള്ള ലോക്‌സഭാംഗവുമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഇരുവരും ലോകസഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി. നേരത്തെ സഭയില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് ഇന്നസെന്റും ജോയിസ് ജോര്‍ജും പറഞ്ഞിരുന്നത്.

സിപിഎം പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചേരില്ലെന്ന് ജോയിസ് ജോര്‍ജ് പറഞ്ഞതായും നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്നലെ എ കെ ജി ഭവനില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇന്നസെന്റും ജോയ്‌സ് ജോര്‍ജും പങ്കെടുത്തു. ഈ യോഗത്തിന് ശേഷമാണ് ഇരുവരും സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളായി തങ്ങളെ കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

Scroll To Top