Sunday September 24, 2017
Latest Updates

തകര്‍ന്നു വീണ ലിഫ്റ്റും മലയാളിയുടെ മനസും 

തകര്‍ന്നു വീണ ലിഫ്റ്റും മലയാളിയുടെ മനസും 

തിരുവനന്തപുരത്തു ലിഫ്റ്റ് പൊട്ടി മന്ത്രിമാര്‍ അടക്കം താഴേയ്ക്ക് പോന്ന സംഭവത്തില്‍ മലയാളികള്‍ എങ്ങനെ പ്രതീകരിച്ചു?മൂന്നു മന്ത്രിമാര്‍ പരിക്കു കൂടാതെ രക്ഷപ്പെട്ടതു കേരളത്തിനാകെ ആശ്വാസം നല്കുന്ന വാര്‍ത്തയാണ്. ഇതേസമയം, തന്നെ ഈ സംഭവത്തെ കുറിച്ചു സോഷ്യല്‍ മീഡിയയിലും വിവിധ വാര്‍ത്താ സൈറ്റുകളിലും മണിക്കൂറുകള്‍ക്കുള്ളില്‍ വന്ന കമന്റുകള്‍ രാഷ്ട്രീയക്കാരോടു മലയാളിക്കുള്ള മനോഭാവം വ്യക്തമാക്കുന്നു.ഇത്തരത്തില്‍ വന്ന ചില കമന്റുകള്‍ ഇവിടെ പകര്‍ത്തുകയാണ്.

* പാപഭാരം കൂടുതല്‍ കാരണമായിരിക്കും പൊട്ടി വീണത്.

* ഇതൊരു ഉദാഹരണം മാത്രം. നമ്മുടെ ഈ കൊച്ചു കേരളത്തില്‍ എല്ലാം ഒപ്പിക്കല്‍ പരിപാടികള്‍ ആണല്ലോ. തങ്ങള്‍ കയറുന്ന ലിഫ്റ്റിന്റെ സുരക്ഷ പോലും ഉറപ്പാക്കാന്‍ കഴിയാത്ത ഈ മന്ത്രി പുങ്കവന്മാര്‍ ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി എന്ത് ഉലത്താനാ?

* മന്ത്രിമാരുടെ അഴിമതിഭാരം നിയമസഭയിലെ ലിഫ്റ്റിനു പോലും താങ്ങാനാവുന്നില്ല !!!

* അപ്പോള്‍ കേരളത്തെ രക്ഷിക്കാന്‍ ലിഫ്റ്റ് നിര്‍മ്മാതാക്കള്‍ക്ക് വരെ എന്തെങ്കിലും തരത്തിലുള്ള നല്ല സംഭാവനകള്‍ നല്കാം…

* ദൈവം വലിയവനാണ് …

* ഇനി പടിയിറക്കമല്ല ലിഫ്റ്റ് ആണ്‌….

* പ്രിയപ്പെട്ട മന്ത്രി പുങ്കവന്മാരെ, നിങ്ങള് മൂന്നു പേര്‍, മുതുകും തല്ലി വീണിട്ടും, ഒരു മലയാളിയും ‘അയ്യോ പാവം’ എന്ന് എഴുതി കണ്ടില്ല. ഇതില് നിന്നും മനസ്സിലാക്കവുന്നതെയുള്ള്, മലയാളിയുടെ മനസ്സില് നിങ്ങള്ക്കുള്ള സ്ഥാനം.

* ഹര്‍ത്താലിനു ചാന്‍സുണ്ടോ ??

* നികുതി കൂട്ടി പണം പിരിച്ച് നിയമസഭാ മന്ദിരത്തിനു മുകളില്‍ ഹെലിപാഡ് പണിയാന്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനം വന്നേക്കും.

* തിരുത്താന്‍ ദൈവം സമയം അനുവദിച്ചിരിക്കുന്നു.

* എല്ലാവരും ഒരേ രീതിയില്‍ പ്രതികരിച്ചിരിക്കുന്നു. ആദ്യത്തെ വ്യക്തിയുടെ അഭിപ്രായം ഏറ്റ് പിടിച്ചത് പോലെ. ആര്‍ക്കായാലും സംഭവിക്കാവുന്നതേ ഉള്ളു. എണ്‍പത് കഴിഞ്ഞ വല്ലവരും ആയിരുന്നെങ്കിലോ? സംഭവിച്ചതില്‍ ഖേദിക്കുക. ഇത്രയല്ലേ സംഭവിച്ചുള്ളു എന്ന് സമാധാനിക്കുക.

* വ്യവസായം , പി ഡബ്ലിയു ഡി , സിവില്‍ സപ്പ്‌ളൈസ് ഇതിന്റെയൊക്കെ അവസ്ഥ കണ്ടപ്പോള്‍ ലിഫ്റ്റ് പ്രതികരിച്ചതാവും.

* ഇതില്‍ പ്രതിപക്ഷ ഗൂഢാലോചന സംശയിക്കാന്‍ വല്ല വകുപ്പുമുണ്ടോന്ന് നോക്ക്.

* ഇത്തരം വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ജനാധ്യപത്യ രാജ്യത്തിലെ വോട്ടറായ എന്നെപ്പോലുള്ളവര്‍ക്ക് മനസ്സിന്റെ അഗാധതകളില്‍നിന്നും വലിയ സുഖമുള്ള അനുഭൂതി ഉണ്ടാകുന്നു…!! അത് എന്തുകൊണ്ടായിരിക്കുമെന്നു ഈ VIP കള്‍ ചിന്തിക്കട്ടെ..!!

* വെറുതെ കൊതിപ്പിച്ചു..

* സുധീരന്‍ കേരളത്തില്‍ ലിഫ്റ്റ് നിരോധിക്കുമോ

* അയ്യോ പാവം… പാപഭാരം കൂടുതല്‍ കാരണമായിരിക്കും പൊട്ടി വീണത്.

* അഴിമതിയുടെ ഭാരം? ചാണ്ടി സാറിന് നികുതികള്‍ കൂട്ടുവാന്‍ വല്ല വകുപ്പും ഉണ്ടോ?

* എല്ലാ അപകടങ്ങളേയും തൊട്ട് പടച്ചവന്‍ കാത്തോളും.

* ഹ ഹ ഹ ഹാാാ, കുറുന്തോട്ടിക്കും വാതം എന്നോ കടുവയെ കിടുവ പിടിച്ചു എന്നോ പറയാം.Scroll To Top