Sunday August 20, 2017
Latest Updates

തകരാറിലായ ഐ ഫോണുകള്‍ എളുപ്പം നന്നാക്കണ്ടേ; സഹായിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു

തകരാറിലായ ഐ ഫോണുകള്‍ എളുപ്പം നന്നാക്കണ്ടേ; സഹായിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു

ഡബ്ലിന്‍ :തകരാറിലായ ഐ ഫോണുകള്‍ നന്നാക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു. ഫോണുകള്‍ നന്നാക്കാന്‍ ഉപയോക്താക്കള്‍ വളരെ സമയം റീടെയ്ല്‍ സെന്ററുകളില്‍ ചെലവിടുന്നുവെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആപ്പിളിന്റെ പുതിയ നീക്കം.ഈ വര്‍ഷം അവസാനത്തോടെ 25 രാജ്യങ്ങളിലായി തുറക്കുന്ന 400 അംഗീകൃത തേര്‍ഡ് പാര്‍ടി സര്‍വീസ് സെന്ററുകളിലും സര്‍വീസിന് ആവശ്യമായ ഉപകരണങ്ങള്‍ എത്തിച്ചുകൊടുക്കാനാണ് ആപ്പിളിന്റെ തീരുമാനം.
നേരത്തേ കമ്പനി ഇത്തരം ഉപകരണങ്ങള്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.500 സെന്ററുകളില്‍ മാത്രമാണ് ഇവ ലഭിച്ചിരുന്നത്.

ആ നിയന്ത്രണമാണ് ഇപ്പോള്‍ നീക്കുന്നത്.ആപ്പിളിനെ സംബന്ധിച്ചിടത്തോളം അത് വലിയമാറ്റമാണ്.അമേരിക്കയിലെ എട്ട് സ്റ്റേറ്റുകള്‍ ‘റൈറ്റ് ടു റിപ്പയര്‍’ ബില്ലുകള്‍ പാസ്സാക്കിക്കഴിഞ്ഞു.ഉന്നത ഐടി സ്ഥാപനങ്ങള്‍ക്കും ആപ്പിള്‍ ഫോണുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ഇത് അവസരമൊരുക്കും.നിയമപരമായ സമ്മര്‍ദമല്ല ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നാണ് ആപ്പിളിന്റെ ഭാഷ്യം.

മറ്റ് ഹൊറൈസണ്‍ മെഷീനുകളെ ഇപ്പോഴും കമ്പനി അംഗീകരിക്കുന്നില്ല.ആപ്പിളിന്റെ അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍മാരായ 4800 സ്ഥാപനങ്ങളില്‍ നാല് ശതമാനത്തിന് ആ മെഷീന്റെ സേവനം കൂടുതലായി നല്‍കുന്നുവെന്നു മാത്രമേയുള്ളു.ഈ വര്‍ഷാവസാനത്തോടെ അതിന്റെ എണ്ണം ഇരട്ടിയാക്കാനും പദ്ധതിയുണ്ട്.’ഞങ്ങള്‍ ഞങ്ങളുടെ റീച്ച് വ്യാപകമാക്കുകയാണ്.റിപ്പയര്‍ ചെയ്യാനെടുക്കുന്ന സമയം ഞങ്ങളുടെ നല്ല റീടെയ്ല്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. അതും പരിഗണിക്കുന്നു’ ആപ്പിളിന്റെ സീനിയര്‍ സര്‍വീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രയാന്‍ നൗമാന്‍ പറഞ്ഞു.

Scroll To Top