Wednesday April 25, 2018
Latest Updates

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 90% കുട്ടികളും ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നു എന്ന പ്രസ്താവനയുമായി ‘സേവ് ദി എയ്റ്റ്ത്ത്’ ക്യാമ്പയിന്‍

ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 90% കുട്ടികളും ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നു എന്ന പ്രസ്താവനയുമായി ‘സേവ് ദി എയ്റ്റ്ത്ത്’ ക്യാമ്പയിന്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നടപ്പാക്കാനിരിക്കുന്ന അബോര്‍ഷന്‍ നിയമഭേദഗതിക്കെതിരെ നടത്തുന്ന ‘സേവ് ദി എയ്റ്റ്ത്ത്’ ക്യാമ്പയിന്‍ തെറ്റായ രീതിയില്‍ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായ് ആരോപണം.അബോര്‍ഷന്‍ നിയമവിധേയമാക്കിയ ബ്രിട്ടനില്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച 90% കുട്ടികളും ഗര്‍ഭഛിദ്രത്തിന് വിധേയരാകുന്നു എന്ന തലക്കെട്ടോടെ രാജ്യത്തുടനീളം പോസ്റ്ററുകള്‍ സ്ഥാപിച്ചാണ് ‘സേവ് ദി എയ്റ്റ്ത്ത്’ പുതിയ ക്യാമ്പയിന്‍ നടത്തുന്നത്.

അബോര്‍ഷന്‍ നിയമവിധേയമാക്കിയാല്‍ അയര്‍ലണ്ടില്‍ ഉണ്ടാകാവുന്ന ഭീകരമായ അവസ്ഥ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചിരിക്കുന്ന പരസ്യവാചകങ്ങള്‍ ആരെയും ആശങ്കപ്പെടുത്തുന്നതാണ്.

2013 ലെ ബ്രൂസ് എന്‍ക്വയറി റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കുകള്‍ എന്ന പേരില്‍ പോസ്റ്ററില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണെന്നു കണ്ടെത്തി. നാഷണല്‍ ഡൗണ്‍ സിന്‍ഡ്രോം സൈറ്റോജനറ്റിക് രജിസ്റ്ററിന്റെ 2010 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ചു, ഗര്‍ഭാവസ്ഥയില്‍ രോഗനിര്‍ണ്ണയം നടത്തി ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചതായി കണ്ടെത്തിയ ഗര്‍ഭസ്ഥ ശിശുക്കളില്‍ 90% അബോര്‍ഷന് വിധേയരായി. എന്നാല്‍ ഗര്‍ഭിണികളായിട്ടുള്ള സ്ത്രീകളില്‍ 62% പേര്‍ മാത്രമാണ് ഇത്തരത്തില്‍ രോഗനിര്‍ണ്ണയം നടത്തിയിട്ടുള്ളത്.

ഈ കണക്കുകള്‍ അനുസരിച്ചു ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ള അമ്പത്തഞ്ചു ശതമാനത്തോളം ഗര്‍ഭസ്ഥ ശിശുക്കള്‍ മാത്രമാണ് അബോര്‍ഷന് വിധേയരായിട്ടുള്ളത്.ക്യാമ്പയിന്റെ പോസ്റ്ററില്‍ പറഞ്ഞിട്ടുള്ള’കുട്ടികള്‍’ എന്ന പ്രയോഗത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി അയര്‍ലണ്ടില്‍ 83 സ്ത്രീകള്‍ ഡൗണ്‍ സിന്‍ഡ്രോം കാരണം അബോര്‍ഷന്‍ നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്ന സാഹചര്യത്തില്‍ ക്യാമ്പയിനിലെ പരസ്യവാചകം പലരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിയമഭേദഗതി പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ടോ എന്ന ചോദ്യവും പലയിടങ്ങളിലും ഉയരുന്നുണ്ട്.എന്നാല്‍ തത്വത്തില്‍ 90 ശതമാനം എന്ന കണക്ക് ശരിയാണെന്നാണ് പ്രൊ ലൈഫ് വിഭാഗം പറയുന്നത്.

Scroll To Top