Wednesday November 22, 2017
Latest Updates

ഡ്രോഗഡ മേഖലയില്‍ പൈപ്പ് പൊട്ടി,കുടിവെള്ളം പോലും ഇല്ലാതെ ആയിരങ്ങള്‍ 

ഡ്രോഗഡ മേഖലയില്‍ പൈപ്പ് പൊട്ടി,കുടിവെള്ളം പോലും ഇല്ലാതെ ആയിരങ്ങള്‍ 

ഡ്രോഗഡ:കൗണ്ടി ലൗത്തിലും,മീത്തിലും അനുഭവപ്പെടുന്ന ജലക്ഷാമം അടിയന്തരമായി പരിഹരിക്കപ്പെടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുവെന്ന് ഐറിഷ് വാട്ടര്‍.എങ്കിലും ഇന്ന് വൈകിട്ടു വരെയെങ്കിലും ഇതിനുള്ള പരിഹാരം പ്രതീക്ഷിക്കരുതെന്ന സൂചനയാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്നത്.

എന്നാല്‍ ഇന്ന് തന്നെ വെള്ളത്തിന്റെ വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് കൗണ്ടി കൗണ്‍സിലുകള്‍ ഉറപ്പ് നല്‍കുന്നില്ല.തിങ്കളാഴ്ച വരെയെങ്കിലും വെള്ളം സൂക്ഷിച്ചുപയോഗിക്കണമെന്ന് രണ്ടു കൗണ്ടി കൗണ്‍സിലുകളും അറിയിപ്പില്‍ പറയുന്നുണ്ട്.

പ്രദേശത്തേക്കുള്ള മെയിന്‍ വാട്ടര്‍ സപ്ലെ പൈപ്പില്‍ വെള്ളിയാഴ്ച രാവിലെയാണ് വിള്ളലും,ലീക്കും അനുഭവപ്പെട്ടത്.അപ്പോള്‍ മുതല്‍ ലൈന്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും,പിന്നീട് പൈപ്പ് ലൈനിലെ വിള്ളല്‍ വര്‍ദ്ധിച്ചതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.നിരവധി പേരടങ്ങുന്ന വിദഗ്ദ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

സ്റ്റാളീന്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റിലേക്കുള്ള ലൈനില്‍ ഭൂമിക്കടിയില്‍ നാല് മീറ്ററോളം താഴ്ചയിലാണ് വിള്ളല്‍ ഉണ്ടായിരിക്കുന്നത്.പെട്ടന്ന് നന്നാക്കാനാവാത്ത വിധം സംഭവം ഗുരുതരമാണെന്നാണ് പറയപ്പെടുന്നത്.

ലഭ്യമായതും,സംഭരിച്ചിരിക്കുന്നതുമായ വെള്ളം ഉപഭോക്താക്കള്‍ വളരെ ചുരുക്കി ഉപയോഗിക്കണമെന്ന് ഐറിഷ് വാട്ടര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ വന്ന ദുരന്തമായതിനാല്‍ ആരും തന്നെ വെള്ളം സംഭരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.ദ്രോഗഡ മേഖലയിലും,കൗണ്ടി മീത്തിന്റെ പല ഭാഗങ്ങളിലും,റാത്തോത്തിലും,ആഷ്ബോണിലുമെല്ലാം ഇന്ന് പാചകവും,കുടി വെള്ളവും ഉള്‍പ്പെടെയുള്ള പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്തതിനാല്‍ ജനം വലഞ്ഞു.പ്രധാന കടകളിലെല്ലാം വാട്ടര്‍ ക്യാനുകള്‍ നിമിഷ നേരം കൊണ്ടാണ് തീര്‍ന്നത്.ചെറിയ കുപ്പികളില്‍ ലഭ്യമായ വെള്ളമാണ് പലര്‍ക്കും ആശ്രയമായത്.

Scroll To Top