Wednesday August 15, 2018
Latest Updates

ഡ്രൈവിംഗ് ലൈസന്‍സ് : പരാജിതരുടെ എണ്ണം കൂടുന്നു,തോല്‍ക്കുന്നതില്‍ ഏറെയും ചെറുപ്പക്കാര്‍ 

ഡ്രൈവിംഗ് ലൈസന്‍സ് : പരാജിതരുടെ എണ്ണം കൂടുന്നു,തോല്‍ക്കുന്നതില്‍ ഏറെയും ചെറുപ്പക്കാര്‍ 

ഡബ്ലിന്‍:രാജ്യത്ത് വര്‍ഷങ്ങളായി പ്രൊവിഷണല്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ തുടരുന്നവരുടെ എണ്ണം കൂടുന്നുവെന്ന് വെളിപ്പെടുത്തല്‍.ചെറുപ്പക്കാരായ ആദ്യ അപേക്ഷകരാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ കൂടുതലായി പരാജയപ്പെടുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

65161 പേരാണ് മൂന്നാം വട്ട പ്രൊവിഷണല്‍ ലൈസന്‍സില്‍ വാഹനം ഓടിയ്ക്കുന്നവരായി അയര്‍ലണ്ടില്‍ ഉള്ളത്.അതില്‍ തന്നെ 35000ത്തില്‍ അധികവും അഞ്ചാം വട്ട ലേണര്‍ ലൈസന്‌സിലാണുള്ളത്.

ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിക്കുന്നവരില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ അധികം ആദ്യവട്ടത്തില്‍ വിജയം കൈവരിക്കുന്നതെന്നും കണക്കുകളുണ്ട്.

ഡയലില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് ഉത്തരം പറയവേ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഷെയിന്‍ റോസാണ് കണക്കുകള്‍ പുറത്തുവിട്ടത്.

Scroll To Top