Tuesday September 25, 2018
Latest Updates

ഡ്രൈവിംഗ് ലൈസന്‍സെടുക്കാന്‍ പി എസ് സി കാര്‍ഡ് നിര്‍ബന്ധമെന്ന ഉത്തരവ് പിന്‍വലിച്ചു

ഡ്രൈവിംഗ് ലൈസന്‍സെടുക്കാന്‍ പി എസ് സി കാര്‍ഡ് നിര്‍ബന്ധമെന്ന ഉത്തരവ് പിന്‍വലിച്ചു

ഡബ്ലിന്‍:ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ പ്രൊവിഷണല്‍ ലൈസന്‍സ് നേടുന്നതിനായി പബ്ലിക് സര്‍വീസ് കാര്‍ഡ് (പി എസ് സി) നിര്‍ബന്ധം ആയിരിക്കില്ലെന്നു റോഡ് സേഫ്റ്റി അതോറിറ്റി (ആര്‍എസ്എ) അറിയിച്ചു.

ഏപ്രില്‍ 9 മുതല്‍ ലൈസന്‍സിനായി എല്ലാ അപേക്ഷകരും പി.എസ്.സി. ഹാജരാക്കണം എന്ന് ആര്‍എസ്എ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ആ തീരുമാനത്തില്‍ മാറ്റം വരുത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ലൈസന്‍സ് നേടാന്‍ മറ്റു ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കുന്നത് പോലെ ആവശ്യാനുസരണം പി എസ് സി യും ഉപയോഗിക്കാന്‍ സാധിക്കും.

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍, ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ ആവശ്യകത സംബന്ധിച്ച് പൊതുവായ നിര്‍ദ്ദേശം ആര്‍എസ്എ അംഗീകരിക്കുകയായിരുന്നു. പി എസ് സി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നടപടി അപേക്ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന അഭിപ്രായം ശക്തമായതിനെ തുടര്‍ന്നാണിത്.

ലൈസന്‍സ് ആപ്ലിക്കേഷനില്‍ അംഗീകാരം ലഭിക്കാന്‍ പി എസ് സി യും അതോടൊപ്പം മറ്റു ഐഡന്റിറ്റി കാര്‍ഡുകളും അനുവദിക്കുന്നതാണ്. എന്നിരുന്നാലും ഓണ്‍ലൈന്‍ പുതുക്കലിനായി സ്വീകാര്യമായ ഐഡന്റിറ്റി കാര്‍ഡ് പി എസ് സി തന്നെയായിരിക്കും ആര്‍എസ്എ വക്താവ് പറഞ്ഞു.

Scroll To Top