Saturday June 23, 2018
Latest Updates

ഡ്രൈവിംഗ് ലൈസന്‍സിന് പബ്ലിക്ക് സര്‍വീസ് കാര്‍ഡ് നിര്‍ബന്ധമാക്കികൊണ്ടുള്ള നിയമം പിന്‍വലിച്ചു 

ഡ്രൈവിംഗ് ലൈസന്‍സിന് പബ്ലിക്ക് സര്‍വീസ് കാര്‍ഡ് നിര്‍ബന്ധമാക്കികൊണ്ടുള്ള നിയമം പിന്‍വലിച്ചു 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ പബ്ലിക് സര്‍വീസ് കാര്‍ഡ് സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കെ ഡ്രൈവിങ്ങ് ലൈസെന്‍സ് അപേക്ഷകര്‍ക്കു പബ്ലിക് സര്‍വീസ് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് റോഡ് സേഫ്റ്റി അതോറിറ്റി പിന്‍വലിയ്ക്കുന്നു.
പുതിയ ലൈസെന്‍സ് എടുക്കുന്നവര്‍ക്കും ലൈസെന്‍സ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും പബ്ലിക് സര്‍വീസ് കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ 9 മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയന്ത്രണത്തില്‍, പബ്ലിക് സര്‍വീസ് കാര്‍ഡ് പരാജയമാണെന്നും ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നില്ല തുടങ്ങിയ ആരോപണങ്ങളുമായി പബ്ലിക് സര്‍വീസ് കാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനെതിരെ വിദഗ്ധര്‍ രംഗത്തു വന്നിരുന്നു.ഈ സാഹചര്യത്തിലാണ് നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് സര്‍വീസ് അംഗീകരിക്കുന്ന ഐഡന്റിറ്റി കാര്‍ഡിന്റെ പട്ടികയില്‍ നിന്നും പബ്ലിക് സര്‍വീസ് കാര്‍ഡ് പിന്‍വലിയ്ക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി ഉദ്ദേശിക്കുന്നത്.
മറ്റൊരു ഐഡന്റിറ്റി കാര്‍ഡും അംഗീകരിക്കില്ല എന്ന അതോറിറ്റിയുടെ തീരുമാനത്തിനും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.പബ്ലിക് സര്‍വീസ് കാര്‍ഡ് ഒരു ഐഡന്റിറ്റി കാര്‍ഡ് അല്ലെന്നും രാജ്യം മുഴുവന്‍ ഒറ്റ ഐഡി കൊണ്ടുവരുന്നതിനുള്ള ഒരു രഹസ്യ ശ്രമം മാത്രമാണിതെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

അതേസമയം പബ്ലിക് സര്‍വീസ് കാര്‍ഡിന്റെ ആവശ്യകത ജനങ്ങളെ അറിയിക്കുന്നതിനായി റോഡ് സേഫ്റ്റി അതോറിറ്റി തന്നെ രംഗത്ത് വന്നിരുന്നു.ലൈസെന്‍സ് അപേക്ഷകള്‍ക്കായി വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ സമര്‍പ്പിക്കുന്ന പ്രവണത ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കൃത്യമായ നിയമങ്ങളുടെ അടിസ്ഥാനത്തിലല്ല പബ്ലിക് സര്‍വീസ് കാര്‍ഡ് നിലവില്‍ വരുന്നതെന്നും ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ‘ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബെര്‍ട്ടീസ്’ ഉള്‍പ്പെടെ നിരവധി സംഘടനകളുടെ പ്രതിഷേധം ആര്‍ എസ് എ യുടെ പുതിയ തീരുമാനത്തിലൂടെ അംഗീകരിക്കപ്പെടുകയാണ്..

Scroll To Top