Friday August 18, 2017
Latest Updates

ഡ്രൈവിംഗ് അയോഗ്യതകളെ പരസ്പരം അംഗീകരിച്ച് യുകെയും അയര്‍ലണ്ടും:അയര്‍ലണ്ടില്‍ ലൈസന്‍സ് റദ്ദായാല്‍ യുകെയിലും വാഹനമോടിക്കാനാവില്ല 

ഡ്രൈവിംഗ് അയോഗ്യതകളെ പരസ്പരം അംഗീകരിച്ച് യുകെയും അയര്‍ലണ്ടും:അയര്‍ലണ്ടില്‍ ലൈസന്‍സ് റദ്ദായാല്‍ യുകെയിലും വാഹനമോടിക്കാനാവില്ല 

ഡബ്ലിന്‍:ഗതാഗത നിയമലംഘനത്തിന് അയര്‍ലണ്ട് അയോഗ്യനാക്കുന്ന ആള്‍ക്ക് യുകെയിലും വാഹനമോടിക്കാന്‍ ആവില്ല.അയോഗ്യത സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച അന്താരാഷ്ട്ര കരാര്‍ പ്രകാരമാണ് ഇത്. യുകെയില്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കപ്പെട്ടയാളിന് അയര്‍ലണ്ടിലും വാഹനമോടിക്കാനാവില്ല.ഇതു സംബന്ധിച്ച ഉടമ്പടിയില്‍ ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് ഒപ്പുവെച്ചു.ഇന്നു മുതലാണ് ഈ നിയമം പ്രാബല്യത്തിലാകുക.

ബ്രക്സിറ്റിന്റെ പശ്ചാത്തലത്തിലുണ്ടാകുന്ന പ്രശ്നങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് അയര്‍ലണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.അപകടകരമായ -അശ്രദ്ധമായ ഡ്രൈവിംഗ്,മദ്യപിച്ചും മയക്കുമരുന്നുപയോഗിച്ചുമുള്ള ഡ്രൈവിംഗ്,ആല്‍ക്കഹോള്‍-ഡ്രഗ് ടെസ്റ്റ് നടത്താതിരിക്കല്‍ തുടങ്ങിയവയിലുള്‍പ്പെട്ടവര്‍ക്കാണ് അയോഗ്യതാ നടപടികള്‍ നേരിടേണ്ടി വരിക.

മറ്റേതെങ്കിലും കുറ്റകൃത്യത്തില്‍പ്പെട്ട് ആറുമാസത്തിലേറെയോ അതില്‍ത്താഴെയോ അയോഗ്യരാക്കപ്പെട്ട കേസുകളും ഇതിന്റെ പരിധിയില്‍ വരും.ഇതുവരെ ഇത്തരത്തിലുള്ള ട്രാഫിക് നിയമലംഘന ക്രമീകരണങ്ങളൊന്നും നിലവില്‍ ഉണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പരസ്പരം അംഗീകരിക്കുന്നതിലൂടെ സുരക്ഷിതമായ റോഡ് ഗതാഗതം സാധ്യമാകുമെന്ന് മന്ത്രി ഷെയ്ന്‍ റോസ് പറഞ്ഞു.

Scroll To Top