Monday September 25, 2017
Latest Updates

ഡ്രോഗഡയില്‍ ആഴ്ചാവസാനത്തേയ്ക്ക് വെള്ളം പ്രതീക്ഷിച്ചാല്‍  മതിയെന്ന് ഐറിഷ് വാട്ടര്‍ ,ടാങ്കറില്‍ വെള്ളവിതരണം തുടരും 

ഡ്രോഗഡയില്‍ ആഴ്ചാവസാനത്തേയ്ക്ക് വെള്ളം പ്രതീക്ഷിച്ചാല്‍  മതിയെന്ന് ഐറിഷ് വാട്ടര്‍ ,ടാങ്കറില്‍ വെള്ളവിതരണം തുടരും 

ഡ്രോഗഡ:വ്യാഴാഴ്ച്ചയോടെ ഡ്രോഗഡ മേഖലയിലെ ജലവിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വാഗ്ദാനം ഐറിഷ് വാട്ടര്‍ വീണ്ടും മാറ്റി.വെള്ളിയാഴ്ചയോടെ പരിഹരിക്കപ്പെടുമെന്ന് പറയാനും അവര്‍ തയാറല്ല.ചിലപ്പോള്‍ ശനിയാഴ്ചത്തേയ്ക്ക് വരെ തടസം തുടരുമെന്നാണ് ഐറിഷ് വാട്ടര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

വെള്ള പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 35 ടാങ്കറുകളില്‍ വെള്ളം വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്.ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഹോസ്പിറ്റലിലും,ഡ്രോഗഡയിലെ മെല്‍ ഏരിയയിലും എപ്പോഴും വെള്ളമുണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.

ലീക്കുള്ള പൈപ്പുകള്‍ മാറ്റണമെങ്കില്‍ പകരം പൈപ്പുകള്‍ പോലും ലഭ്യമല്ലെന്ന സൂചനകളാണ് ഐറിഷ് വാട്ടര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.’നോര്‍ത്തേണ്‍ അയര്‍ലണ്ടിലാണ് പൈപ്പുകള്‍ ഉണ്ടാക്കേണ്ടത്.ഇന്ന് വൈകുന്നേരത്തോടെ അവ ലഭ്യമാകുമെങ്കില്‍,നാളെ തന്നെ പണി തുടങ്ങി വ്യാഴാഴ്ച പൂര്‍ത്തിയാക്കും.എങ്കിലും ജലവിതരണം വെള്ളിയാഴ്ച പ്രതീക്ഷിച്ചാല്‍ മതി.അന്നും തീര്‍ന്നില്ലെങ്കില്‍ ശനിയാഴ്ച വെള്ളം പ്രതീക്ഷിക്കാം.ഐറിഷ് വാട്ടര്‍ തലവന്‍ ജെറി ഗ്രാന്റ് പറഞ്ഞു.

Scroll To Top