Wednesday September 26, 2018
Latest Updates

ഡോ:സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ കൂരിയാ മെത്രാന്‍ ,ഡോ.ജോസഫ് പാംബ്ലാനി തലശ്ശേരി സഹായ മെത്രാന്‍ 

ഡോ:സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ കൂരിയാ മെത്രാന്‍ ,ഡോ.ജോസഫ് പാംബ്ലാനി തലശ്ശേരി സഹായ മെത്രാന്‍ 

കൊച്ചി: സീറോ മലബാര്‍ സഭയ്ക്ക് പുതിയ മൂന്ന് മെത്രാന്മാര്‍കൂടി. സീറോ മലബാര്‍ സഭാ കൂരിയയില്‍ റവ. ഡോ.സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിനെയും തലശേരിയില്‍ അതിരൂപത സഹായമെത്രാനായി റവ. ഡോ. ജോസഫ് പാംബ്ലാനിയെയും തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി

നീലങ്കാവിലിനെയുമാണ് പ്രഖ്യാപിച്ചത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പുതിയ മെത്രാന്‍മാരെ പ്രഖ്യാപിച്ചത്

ഒരാഴ്ച നീണ്ട സഭാ സിനഡിന്റെ സമാപനത്തോട് അനുബന്ധിച്ചായിരുന്നു മാര്‍പാപ്പയുടെ അനുമതിയോടെ സഭയ്ക്ക് പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. ഇതോടെ പുതുതായി നിയമിക്കപ്പെടുന്ന മൂന്നു മെത്രാന്മാര്‍ ഉള്‍പ്പടെ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 61 ആയി. സീറോ മലബാര്‍ സഭയ്ക്ക് ആഗോളവ്യാപകമായി 32 രൂപതകളുണ്ട്. ഇവയില്‍ 29 എണ്ണം ഇന്ത്യയിലും 3 എണ്ണം വിദേശത്തുമാണ്.

Scroll To Top