Tuesday February 21, 2017
Latest Updates

ഡോമിനോസ് ഉപഭോക്താക്കളുടെ ഇ മെയില്‍ വിലാസങ്ങളും പാസ്വേഡുകളും ഹാക്കുചെയ്തു

ഡോമിനോസ് ഉപഭോക്താക്കളുടെ ഇ മെയില്‍ വിലാസങ്ങളും പാസ്വേഡുകളും ഹാക്കുചെയ്തു

ലണ്ടന്‍: പ്രമുഖ പിസ നിര്‍മ്മാതാക്കളായ ഡോമിനോസിന്റെ ഉപഭോക്താക്കളുടെ ഇമെയില്‍ വിലാസങ്ങളും പാസ്വേഡും ഹാക്കുചെയ്തു. ഏകദേശം 650,000 പാസ്വേഡുകള്‍ ഹാക്കുചെയ്തതായാണ് റിപ്പോര്‍ട്ട്. പാസ്വേഡുകള്‍ കൂടാതെ ഡോമിനോസ് ഉപഭോക്താക്കളുടെ വിലാസവും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങളും ഹാക്കര്‍മാര്‍ കൈക്കലാക്കി. 

ഹാക്കുചെയ്യപ്പെട്ട വിവരങ്ങള്‍ തിരികെ നല്‍കാന്‍ 30,000 യൂറോ നല്‍കണമെന്നാണ് ഹാക്കര്‍മാരുടെ ഡിമാന്‍ഡ്. പണം നല്‍കണമെന്ന ആവശ്യം നിരസിക്കപ്പെട്ടാല്‍ ഹാക്കുചെയ്ത വിവരങ്ങള്‍ ഓണ്‍ലൈനില്‍ പരസ്യമാക്കുമെന്നും ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. റെക്‌സ് മുണ്ടി എന്ന ഹാക്കിംഗ് ഗ്രൂപ്പാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. റെക്‌സ് മുണ്ടി ട്വിറ്ററിലൂടെ ഹാക്കിങ്ങിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 

ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളും പാസ്വേഡുകളുമാണ് നഷ്ടപ്പെട്ടത്. കമ്പനി ഡാറ്റ ബേസ് ഹാക്കുചെയ്യപ്പെട്ടതായി ഡോമിനോസ് അധികൃതര്‍ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഡോമിനോസ് ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റ് ഡോമിനോസ് ഉപഭോക്തകകള്‍ എത്രയും വേഗം തങ്ങളുടെ പാസ്വേഡ് മാറ്റാന്‍ ഡോമിനോസ് ആവശ്യപ്പെട്ടു

Scroll To Top