Saturday October 20, 2018
Latest Updates

ഡോണാള്‍ഡ് ട്രംപിനെതിരെ ഒറ്റക്കെട്ടായി ആഫ്രിക്കന്‍ രാജ്യങ്ങള്‍,അസഭ്യപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന നിലപാടുമായി 54 രാജ്യങ്ങളുടെ പ്രതിനിധികള്‍ 

ഡോണാള്‍ഡ് ട്രംപിനെതിരെ ഒറ്റക്കെട്ടായി ആഫ്രിക്കന്‍ രാജ്യങ്ങള്‍,അസഭ്യപരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന നിലപാടുമായി 54 രാജ്യങ്ങളുടെ പ്രതിനിധികള്‍ 

ആഫ്രിക്കന്‍ ജനതക്കെതിരെ പരസ്യമായി അസഭ്യം പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാപ്പ് ആവശ്യപ്പെട്ട് ഒറ്റക്കെട്ടായി ആഫ്രിക്കന്‍ രാജ്യങ്ങള്‍. ട്രംപിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്നും അസഭ്യം പറഞ്ഞതിന് മാപ്പ് പറയണമെന്നുമാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്.

കുടിയേറ്റ നിയമങ്ങളുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസില്‍ നടന്ന ചര്‍ച്ചക്കിടയിലാണ് ആഫ്രിക്കന്‍ ജനതയെ അധിക്ഷേപിക്കും വിധം ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചത്. വൃത്തികെട്ട ഇത്തരക്കാരെ എന്തിനാണ് അമേരിക്കയിലേക്ക് വരാന്‍ അനുവദിക്കുന്നതെന്നാണ് ഇവര്‍ പറഞ്ഞത്. പക്ഷേ ഇതിനായി സഭ്യമല്ലാത്ത ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. യുഎന്‍ അംബാസിഡര്‍മാരായ ആഫ്രിക്കക്കാരും ഈ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. വിവാദപരാമര്‍ശത്തിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തമാണ്.

ആഫ്രിക്കന്‍ ജനങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശം അമേരിക്കക്ക് നാണക്കേടുണ്ടാക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു.

പ്രസിഡന്റിന്റെ പ്രസ്താവനയെ അപലപിച്ച എല്ലാ അമേരിക്കന്‍ പൗരന്മാര്‍ക്കും നന്ദി അറിയിക്കുന്നതായി ആഫ്രിക്കന്‍ നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. 54 ആഫ്രിക്കന്‍ രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. നാലു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കുശേഷം ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.

കുടിയേറ്റ പരിഷ്‌കരണം സംബന്ധിച്ച് യു.എസ്. സെനറ്റിലെയും കോണ്‍ഗ്രസിലെയും അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് വിവാദപരാമര്‍ശം നടത്തിയത്. ഹെയ്തി, എല്‍ സാല്‍വദോര്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ട്രംപിന്റെ പരാമര്‍ശം. നോര്‍വേ പോലുള്ള സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കുന്നതിനു പകരം വൃത്തികെട്ട രാജ്യങ്ങളില്‍നിന്നുള്ളവരെ യു.എസ്. എന്തിന് സ്വാഗതം ചെയ്യണമെന്നായിരുന്നു ട്രംപിന്റെ മറുചോദ്യം

Scroll To Top