Saturday November 25, 2017
Latest Updates

ഡോണഗേലിലെ 103 വയസുകാരന്‍ ഡ്രൈവിംഗിനിടെ കാല്‍നടയാത്രക്കാരിയെ ഇടിച്ച കേസ് കോടതി തള്ളി

ഡോണഗേലിലെ 103 വയസുകാരന്‍ ഡ്രൈവിംഗിനിടെ കാല്‍നടയാത്രക്കാരിയെ ഇടിച്ച കേസ് കോടതി തള്ളി

ഡബ്ലിന്‍ : വാഹനമോടിച്ച 103 കാരന്‍ കാല്‍നടയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയെന്ന കേസ് കോടതി തള്ളി.അശ്രദ്ധമായി ഡ്രൈവ് ചെയ്തു എന്ന കുറ്റമായിരുന്നു കാന്നിഹാനെതിരെ ചുമത്തിയിരുന്നത്.അപകടം സംഭവിച്ചയാള്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്ന ഉത്തരവോടെയാണ് ജഡ്ജി പോള്‍ കെല്ലി കേസ് തള്ളിയത്.

കൗണ്ടി ഡോണേഗലില്‍ സ്ട്രാനോര്‍ലാറില്‍ ജൂലൈ പത്തിനാണ് ജാക്ക് കാന്നിഹാന്‍ ഓടിച്ച വാഹനം അപകടമുണ്ടാക്കിയത്.പള്ളിക്കു സമീപമായിരുന്നു അപകടമുണ്ടായത്.ദശാബ്ദങ്ങള്‍ നീണ്ട ഡ്രൈവിംഗ് ജീവിതത്തിലെ ആദ്യ അപകടമായിരുന്നു അതെന്ന് കോടതിയില്‍ കാന്നിഹാന്റെ അഭിഭാഷക വാദിച്ചു.മാത്രമല്ല ,ഇപ്പോള്‍ കാന്നിഹാന്‍ വാഹനം ഓടിയ്ക്കുന്നില്ലെന്നും അഭിഭാഷക കോടതിയില്‍ ബോധിപ്പിച്ചു.കേസ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ പരിഗണനയിലാണെന്നും കോടതിയെ അറിയിച്ചു.

ഡ്രൈവിംഗ് രേഖകള്‍ പരിശോധിച്ച കോടതി ഒരിക്കല്‍ പോലും കേസില്‍പെട്ടിട്ടില്ലാത്തയാളാണ് കാന്നിഹാനെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കേസ് തള്ളിയത്.

Scroll To Top