Monday February 20, 2017
Latest Updates

ഡോണഗലില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകനെ കോടതിയില്‍ ഹാജരാക്കി 

ഡോണഗലില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകനെ കോടതിയില്‍ ഹാജരാക്കി 

ഡബ്ലിന്‍: ഡൊണെഗലില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ജൂലിയന്‍ കഡിഹി എന്ന 42 കാരനാണ് അറസ്റ്റിലായത്. ബങ്ക്‌റാന ഗാര്‍ഡ സ്റ്റേഷനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ബല്ലിഷാനന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കി. മാതാപിതാക്കളുടെ കൊലപാതകത്തില്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയ കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച ലെറ്റര്‍കെനി ജില്ലാ കോടതിയില്‍ ഹാജരാക്കും.

ഇയാളുടെ മാതാപിതാക്കളായ ജിമ്മി കഡിഹി, കാത്ത്‌ലീന്‍ കഡിഹി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജൂലിയനെ അറസ്റ്റ് ചെയ്തത്. ചുവപ്പ് ബ്ലാങ്കറ്റ് കൊണ്ട് മുഖം മറച്ചാണ് ഇയാള്‍ കോടതിയില്‍ ഹാജരായത്. dona 2

ഡോണഗലിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സായിരുന്ന കാതലീനും, കാണ്‍ഡൊണഗ് കമ്മ്യൂണിറ്റി സ്‌കൂളിലെ അധ്യാപകനായിരുന്ന ഭര്‍ത്താവ് ജിമ്മിയും പ്രാദേശികമായി ഏറെ അറിയപ്പെട്ടിരുന്ന വ്യക്തികളായിരുന്നു.

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളയാളാണോ എന്ന കോടതി സംശയം ഉന്നയിച്ചു. ഇതേതുടര്‍ന്ന് മനശാസ്ത്ര വിദഗ്ദരെ കൊണ്ട് പരിശോധന നടത്തിച്ചെങ്കിലും പ്രാഥമിക പരിശോധനയില്‍ അസുഖം കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ 9 മണിയോടെ ചര്‍ച്ച്‌സ് ടൌണിലെ വീട്ടിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Scroll To Top