Friday November 24, 2017
Latest Updates

ഡോണഗലില്‍ പാറക്കെട്ടില്‍ നിന്നും വീണു ഫോട്ടോഗ്രാഫര്‍ മരിച്ചു

ഡോണഗലില്‍ പാറക്കെട്ടില്‍ നിന്നും വീണു ഫോട്ടോഗ്രാഫര്‍ മരിച്ചു

ഡബ്ലിന്‍: ഡോണഗലില്‍ പാറക്കെട്ടില്‍ നിന്നും വീണു ഫോട്ടോഗ്രാഫര്‍ മരിച്ചു. 60 വയസു പ്രായം തോന്നിക്കുന്ന ഒരാളാണ് മരിച്ചത്. ഇയാള്‍ അന്‍ട്രിം സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഡോണഗലിലെ ഫനദ് ലൈറ്റ് ഹൌസിന് സമീപത്തെ പാറക്കെട്ടില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ ലെറ്റര്‍കെനി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പ സമയത്തിനകം മരണം സംഭവിച്ചു. 

ഇന്നലെ ഉച്ചകഴിഞ്ഞു 2.30 ഓടെയായിരുന്നു സംഭവം. മല്‍റോയ് കോസ്റ്റ് ഗാര്‍ഡിന്റെയും തീരത്ത് ഉണ്ടായിരുന്ന മത്സ്യബന്ധന ബോട്ടുകളുടെയും സഹായത്തോടെയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സ്ലൈഗോയില്‍ നിന്നുള്ള റെസ്‌ക്യൂ 118 ഹെലികോപ്ടറില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. 

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമായിരുന്നെന്നു കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു. തീരത്ത് ശക്തമായ കാറ്റ് വീശിയതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കിയത്. ഫനദ് ലൈറ്റ് ഹൌസ് നവീകരണത്തിന് ശേഷം അടുത്ത വര്‍ഷം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. 

Scroll To Top