Monday November 20, 2017
Latest Updates

ഡെയിലി ഡിലൈറ്റ് കലാസന്ധ്യ നാളെ(വെള്ളിയാഴ്ച)  പിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍

ഡെയിലി ഡിലൈറ്റ് കലാസന്ധ്യ നാളെ(വെള്ളിയാഴ്ച)  പിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍

ഡബ്ലിന്‍ :ബ്‌ളാഞ്ചസ് ടൌണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കുന്ന ഡെയിലി ഡിലൈറ്റ് കലാസന്ധ്യ സീസണ്‍ 3 യ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നാളെ (നവംബര്‍ 3) വൈകിട്ട് 4 .30 ന് പിബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററിലാണ് ഡബ്ലിന്‍ കാത്തിരിക്കുന്ന കലാസന്ധ്യ അരങ്ങേറുന്നത്.

കലാസന്ധ്യയില്‍ പങ്കെടുക്കാനായി പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍, അഖില ആനന്ദ് ,സാബു തിരുവല്ല, സമ്മി സാമുവല്‍ എന്നിവര്‍ ഇന്നലെ ഡബ്ലിനില്‍ എത്തിക്കഴിഞ്ഞു,

കലാസന്ധ്യയോടനുബന്ധിച്ച് ഇന്ന് (നവംബര്‍ 2 ന്) നടത്തുന്ന IFC വോയ്സ് ഓഫ് അയര്‍ലണ്ട് 2017 Talent Hunt ഓഡിഷനില്‍ പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍ വിധി കര്‍ത്താവാകും.

ഇന്ന് വൈകിട്ട് ബ്‌ളാഞ്ചസ്ടൗണ്‍ CROWN PLAZA HOTEL ല്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി നടത്തുന്ന ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കലാസന്ധ്യ വേദിയിലും പാടാനുള്ള അവസരവും ലഭിക്കും.

നാളെ നടത്തപ്പെടുന്ന കലാസന്ധ്യയുടെ ടിക്കറ്റുകള്‍ വേദിയ്ക്ക് സമീപമുള്ള കൗണ്ടറില്‍ നിന്നും ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
.

Scroll To Top