Sunday June 24, 2018
Latest Updates

ഡീസല്‍ വാഹനങ്ങള്‍ അവസാനിച്ചുവെന്ന വാദം തള്ളി വോക്സ് വാഗണ്‍,സമ്മതിക്കാതെ നിസാനും ടയോട്ടയും 

ഡീസല്‍ വാഹനങ്ങള്‍ അവസാനിച്ചുവെന്ന വാദം തള്ളി വോക്സ് വാഗണ്‍,സമ്മതിക്കാതെ നിസാനും ടയോട്ടയും 

ഡബ്ലിന്‍:സമീപഭാവിയില്‍ ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളില്ലാതാവുമെന്ന പ്രമുഖ വാഹന നിര്‍മ്മാതാക്കളായ നിസാന്റെയും ടൊയോട്ടയുടെയും പ്രവവചനം തള്ളി വോക്സ് വാഗണ്‍. തങ്ങളുടെ വില്‍പന പ്രവചനങ്ങളും പ്രീ ഓര്‍ഡറുകളും സൂചിപ്പിക്കുന്നത് ഡീസല്‍ വാഹനങ്ങളുടെ അന്ത്യമാണെന്ന് ഇരു കമ്പനികളും പറയുന്നു. അയര്‍ലണ്ടില്‍ ഇത് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണെന്ന് ടൊയോട്ട അഭിപ്രായപ്പെടുന്നു.

എന്നാല്‍ അയര്‍ലണ്ടില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനിയും ഭാവിയുണ്ടെന്ന് വോക്സ് വാഗന്‍ അയര്‍ലണ്ട് ബ്രാന്റ് മാനേജര്‍ ഗെരിറ്റ് ഹിംബെര്‍ഗ് പറഞ്ഞു. പെട്രോള്‍ വാഹനങ്ങളുടെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ രണ്ടില്‍ താഴെ ശതമാനം വില്‍പന കുറവ് മാത്രമാണ് തങ്ങളുടെ ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളുടെ വില്‍പനയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നഗരപ്രദേശങ്ങളിലെ ആളുകള്‍ പെട്രോള്‍വാഹനങ്ങളിലേക്ക് തിരികെ പോയതിനെ തുടര്‍ന്ന് കമ്പനിയുടെ ഏറ്റവും ജനപ്രിയ കാര്‍ ആയ ഗോള്‍ഫിന്റെ വില്‍പന പുനക്രമീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഹിംബെര്‍ഗ് സമ്മതിച്ചു. എന്നാല്‍ ഇത് നാടകീയമായ ഒരു മാറ്റമല്ലെന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് മൈലേജ് കുറഞ്ഞ ഡീസല്‍ വാഹനങ്ങളോട് താല്‍പര്യം കുറഞ്ഞതാണ് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്കിലും പസാറ്റ്, ടിഗ്വാന്‍ പോലുള്ള കാറുകളുടെ വില്‍പനയില്‍ കാര്യമായ മാറ്റമില്ല. അയര്‍ലണ്ടിലെ ഗ്രാമീണ മേഖലകളില്‍ ഇവയ്ക്ക് വലിയ സ്വീകാര്യതയുണ്ട്. അതുകൊണ്ട് ഈ വര്‍ഷം ഒരു പ്രവചനം നടത്താന്‍ താന്‍ തയ്യാറാല്ലെന്നും ഉപയോക്താക്കള്‍ തീരുമാനിക്കട്ടെയെന്നും ഡീസല്‍ വാഹനങ്ങള്‍ക്ക് അവസാനമാകുന്നുവെന്ന വാദങ്ങളെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top