Friday August 18, 2017
Latest Updates

ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി കൂട്ടും,ലക്ഷക്കണക്കായ വാഹന ഉടമകള്‍ ധര്‍മ്മസങ്കടത്തില്‍

ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി കൂട്ടും,ലക്ഷക്കണക്കായ വാഹന ഉടമകള്‍ ധര്‍മ്മസങ്കടത്തില്‍

ഡബ്ലിന്‍ : ഡീസല്‍ വാഹനങ്ങള്‍ക്ക് നികുതി കൂട്ടാന്‍ സര്‍ക്കാര്‍ നീക്കം.പെട്രോള്‍ വാഹനങ്ങളില്‍ നിന്നും ഡീസലിലേക്കുള്ള വന്‍ ചുവടുമാറ്റത്തെ നിരുല്‍സാഹപ്പെടുത്തുന്നതിനാണ് ഈ സര്‍ക്കാര്‍ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. 140യൂറോയുടെ വാര്‍ഷിക നികുതി വര്‍ധനവാണ് ഡീസല്‍ വാഹനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നതെന്ന് . അതേസമയം, പത്തുവര്‍ഷം മുമ്പ് സര്‍ക്കാരിന്റെ പ്രോല്‍സാഹനത്തെ തുടര്‍ന്നാണ് കൂടുതല്‍ ആളുകള്‍ ഡീസല്‍ വാഹനങ്ങളിലേക്കെത്തിയത്. ഇവരെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശിക്ഷിക്കുന്നതെന്ന ആക്ഷേപം വളരെ ശക്തമാണ്.ഈ ആളുകള്‍ ശരിക്കും ധര്‍മ്മസങ്കടത്തിലാണ്.

എന്‍ജിന്‍ കപ്പാസിറ്റിയില്‍ നിന്നും കാര്‍ബണ്‍ പുറന്തള്ളുന്നത് മാനദണ്ഡമാക്കി വിആര്‍ടി പുനപ്പരിശോധിച്ചത് അന്നത്തെ സര്‍ക്കാരായിരുന്നുവെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പുകളും എഎയും ചൂണ്ടിക്കാട്ടുന്നു.രണ്ട് ഇന്ധനങ്ങളുമായി 10സെന്റ് എക്സൈസ് വിത്യാസവും ഉണ്ടായിരുന്നു.ഇതോടെ പെട്രോള്‍ വാഹനങ്ങളുടെ വില്‍പ്പന 2007ലെ 70%ല്‍ നിന്ന് 30ശതമാനത്തിലേക്കെത്തി.അതേ സമയം,ഡീസല്‍ കാറുകളുടെ കാര്യം നേരെ മറിച്ചായിരുന്നു.
വോള്‍ക്സ് വാഗണ്‍ എമിഷന്‍ ടെസ്റ്റിംഗ് സ്‌കാന്‍ഡല്‍ പുറത്തുവന്ന 2015നുശേഷം യൂറോപ്പിലാകെ ഡീസല്‍ വാഹനങ്ങളുടെ ഡിമാന്‍ഡ് ഗണ്യമായി കുറഞ്ഞിരുന്നു.എന്നാല്‍ ആ കാലത്തും റിപ്പബ്ലിക്കില്‍ ഡീസല്‍ വാഹനങ്ങളുടെ പ്രിയതയ്ക്ക് ഉടവുതട്ടിയില്ല.

സര്‍ക്കാരിന്റെ ഈ നടപടി തികച്ചും അപരിഷ്‌കൃതമാണെന്നും ഇതിന്റെ പ്രതിഫലനം അടുത്ത ഇലക്ഷനില്‍ ഉണ്ടാകുമെന്നും കണ്‍സ്യൂമര്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് നയോപദേശകന്‍ ഡെര്‍മോട്ട് ജിവെല്‍ പറഞ്ഞു.ഡീസലിലേക്കു മാറാന്‍ വല്ലാത്ത സമ്മര്‍ദം ചെലുത്തിയിരുന്നു. എന്നിട്ട് പെട്ടെന്ന് വിപരീത ദിശയില്‍ പോകുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ കാണേണ്ടതല്ലെ.ആ ബുദ്ധിമുട്ടുകള്‍ അടുത്ത ഇലക്ഷന്‍ വരെയെങ്കിലും ആരും കേള്‍ക്കില്ലെന്നറിയാം മുന്നറിയിപ്പിന്റെ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു

പത്തുവര്‍ഷം മുമ്പത്തേതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഡീസല്‍ കാറുകള്‍ ചൂട് പുറന്തള്ളുന്നത് വളരെ കുറഞ്ഞിട്ടുണ്ടെന്നു എ എ കോണോര്‍ ഫൗഗ്‌നാന്‍ അഭിപ്രായപ്പെട്ടു.ഗവണ്‍മെന്റ് ആവശ്യപ്പെട്ടതു പ്രകാരമാണ് കൂടുതലാളുകള്‍ ഡീസല്‍ വാഹനം വാങ്ങിയതെന്നത് മറക്കുന്നത് മര്യാദയല്ല. മുമ്പ് പെട്രോള്‍ ഉപേക്ഷിക്കാന്‍ പറഞ്ഞപ്പോള്‍ ജനം അങ്ങനെ ചെയ്തു.ഇപ്പോള്‍ അതിനാണ് പിഴയിട്ടിരിക്കുന്നത് എന്നോര്‍ക്കണം. ഇപ്പോള്‍ ഹൈബ്രിഡ് ഇലക്ട്രിക് കാറിനെയാണ് പ്രോല്‍സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നത് മറക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു

Scroll To Top