Saturday May 26, 2018
Latest Updates

ഡീസല്‍ എഞ്ചിന്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുമെന്ന അറിയിപ്പെത്തിയതോടെ  അയര്‍ലണ്ടില്‍ കാറുകളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു… ഉടനെ മാറേണ്ടി വരുമോ ഇലക്ട്രിക് കാറിലേയ്ക്ക് ?

ഡീസല്‍ എഞ്ചിന്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുമെന്ന അറിയിപ്പെത്തിയതോടെ  അയര്‍ലണ്ടില്‍ കാറുകളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു… ഉടനെ മാറേണ്ടി വരുമോ ഇലക്ട്രിക് കാറിലേയ്ക്ക് ?

ഡബ്ലിന്‍:ഈ വര്‍ഷാവസാനത്തോടെ ഡീസല്‍ എന്‍ജിന്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തലാക്കുകയാണെന്ന് ഡീസല്‍ വാഹനങ്ങളുടെ ഏറ്റവും വലിയ വില്പനക്കാരായ ടൊയോട്ട വ്യക്തമാക്കിയതോടെ രാജ്യത്ത് ഡീസല്‍ കാറുകളുടെ വില്‍പ്പന കുത്തനെ ഇടിയുന്നു.കമ്പനിയുടെ അറിയിപ്പ് വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഡീസല്‍ കാറുകളുടെ വില്‍പ്പന 90 ശതമാനത്തോളം കുറഞ്ഞതായി വിപണനകേന്ദ്രങ്ങളില്‍ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡീസല്‍ കാറുകള്‍ മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്പാദനം നിര്‍ത്തുന്നതെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്.

ഡീസല്‍ വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തുന്നതോടെ അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള സാധാരണക്കാരും ആശങ്കയിലാണ്.കാര്‍ പാര്‍ട്‌സുകള്‍ അടക്കം വിപണയില്‍ കുറഞ്ഞേക്കുമെന്ന അവസ്ഥ പുതിയ ഇലക്ട്രിക്ക് കാറുകളോ,പെട്രോള്‍ കാറുകളോ ഉപയോഗിക്കാനുള്ള തീരുമാനത്തിലേക്ക് ജനങ്ങളെ മാറ്റിയേക്കും.

അയര്‍ലണ്ടിലെ ഡീസല്‍ കാറുകളുടെ വില്‍പ്പനയില്‍ വലിയ ഇടിവുണ്ടായിട്ടുള്ള ഈ സാഹചര്യത്തില്‍ ചാര്‍ജ്ജ് ചെയ്യപ്പെടുന്ന ഹൈബ്രിഡ് കാറുകള്‍ നിര്‍മ്മിച്ച് വിപണിയില്‍ സജീവമാകുന്നതിനാണ് ടൊയോട്ട ശ്രമിക്കുന്നത്

2017 ജനുവരി മുതല്‍ 2018 വരെയുള്ള കാലയളവില്‍ മാത്രം ഡീസല്‍ കാര്‍ വില്‍പ്പനയില്‍ 17 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഡീസല്‍ കാറുകളുടെ മൊത്തം വില്‍പ്പനയില്‍ ശരാശരി 20 ശതമാനം മാത്രമേ വര്‍ദ്ധനവ് ഉണ്ടായിരുന്നുള്ളൂ.

പരിസ്ഥിതിയെ സംരക്ഷിക്കാനും, ആരോഗ്യം മെച്ചപ്പെടുത്താനും, അടുത്ത തലമുറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താനും സ്വീകാര്യമായ നടപടിയാണ് ടോയോട്ടയുടേതെന്നു കമ്പനിയുടെ തീരുമാനത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് പരിസ്ഥിതി വകുപ്പുമന്ത്രി ഡെനിസ് നോട്ടന്‍ പറഞ്ഞു.

ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തിവെയ്ക്കാന്‍ അയര്‍ലണ്ട് തീരുമാനിച്ച സാഹചര്യത്തില്‍ മറ്റ് കാര്‍ നിര്‍മ്മാതാക്കള്‍ ഇതിനകം ലോ എമിഷന്‍ വാഹന നിര്‍മ്മാണത്തിലേക്കു തുടങ്ങിയിട്ടുണ്ട്.

34 ബില്ല്യന്‍ യൂറോ നിക്ഷേപത്തോടെ 2022 ആകുമ്പോഴേക്കും പുതിയ സാങ്കേതികവിദ്യയിലെക്കു മാറുമെന്ന് ഫോക്‌സ് വാഗനും പറഞ്ഞു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ 2040 ഓടെ നിര്‍ത്തലാകുമെന്നു ഫ്രാന്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2019 മുതല്‍ പെട്രോള്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തലാക്കാന്‍ വോള്‍വോയും തീരുമാനിച്ചു. എല്ലാ പുതിയ മോഡലുകളും ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് ആക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top