Wednesday May 24, 2017
Latest Updates

 ഡീല്‍സിലേക്ക് 300 ജീവനക്കാരെ ആവശ്യമുണ്ട്

 ഡീല്‍സിലേക്ക് 300 ജീവനക്കാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ റീടെയ്ല്‍ മേഖലയിലെ പ്രമുഖരായ ഡീല്‍സിലേക്ക് 300 ജീവനക്കാരെ ആവശ്യമുണ്ട്. ഡീല്‍സ് അയര്‍ലണ്ടില്‍ പുതിയതായി പത്ത് ഷോപ്പുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനിച്ചു. പുതിയതായി തുടങ്ങുന്ന ഷോപ്പുകളിലേക്കാണ് ജീവനക്കാരെ നിയമിക്കുന്നത്.

ഡബ്ലിനിലെ ഇലാക് ഷോപ്പിംഗ് സെന്ററില്‍ അയ്യായിരം ചതുരശ്ര അടിയില്‍ പണിതിരിക്കുന്ന ഷോപ്പ് ഉള്‍പ്പെടെ നിലവില്‍ ഡീല്‍സിന് ഓളം ഷോപ്പുകളുണ്ട് ഇവയ്ക്ക് പുറമെയാണ് 10 ഓളം ഷോപ്പുകള്‍ കൂടി പുതിയതായി ആരംഭിക്കാന്‍ ഡീല്‍സ് തീരുമാനിച്ചത്. നിലവില്‍ ഡീല്‍സിന്റെ ഐറിഷ് ശാഖകളില്‍ 1000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. 4.5 മില്യന്‍ യൂറോ ചെലവഴിച്ചാണ് പുതിയ ഷോപ്പുകള്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ കമ്പനി 54 മില്യന്‍ യൂറോയുടെ നിക്ഷേപം അയര്‍ലണ്ടില്‍ ഇറക്കിയിട്ടുണ്ട്

Scroll To Top