Monday June 25, 2018
Latest Updates

ഡി എം എയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 6 ,ശനിയാഴ്ച ദ്രോഗഡയില്‍

ഡി എം എയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 6 ,ശനിയാഴ്ച ദ്രോഗഡയില്‍

ദ്രോഗഡ :ദ്രോഗഡ ഇന്ത്യന്‍ അസോസിയേഷന്റെ( DMA )ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 6 , ശനിയാഴ്ച മൂന്നുമണി മുതല്‍ തുള്ളിഅലന്‍ പാരിഷ് ഹാളില്‍ വച്ച് പ്രൗഢ ഗംഭീരമായി നടത്തപ്പെടും.

രണ്ടാമത് എവര്‍ റോളിങ്ങ് ട്രോഫിക്കുള്ള കുട്ടികളുടെ ക്വിസ് മത്സരം കൃത്യം മൂന്നുമണിക്ക് ആരംഭിക്കും . തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികള്‍, അയര്‍ലണ്ടിലെ പ്രമുഖ ഓര്‍ഗാസ്ട്ര ആയ ഡബ്ലിന്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള, പ്രമുഖ കാറ്ററിംഗ് കമ്പനിയുടെ ക്രിസ്മസ് ഡിന്നര്‍ എന്നിവ ആഘോഷപരിപാടിയ്ക്ക് മിഴിവേകും.

Talant Hunt ’17 ന്റെ മത്സര വിജയികള്‍ക്കുള്ള ട്രോഫികളും മറ്റു സമ്മാനങ്ങളും അന്നേ ദിവസം നല്‍കുന്നതായിരിക്കും.

2018 മാര്‍ച്ച് 24 ന് നടത്തപ്പെടുന്ന മാജിക് മിഷന്‍ 2018 ന്റെ റെജിസ്ട്രേഷന്റെ ഉത്ഘാടനവും അന്നേ ദിവസം നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0870609485 , 0870618028

Scroll To Top