Friday February 24, 2017
Latest Updates

ഡിസിസിക്ക് അബ്ദുള്ളക്കുട്ടി ഇന്ന് വിശദീകരണം നല്കും; സരിത മൊഴിയില്‍ തൂങ്ങി അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ഭാവി

ഡിസിസിക്ക് അബ്ദുള്ളക്കുട്ടി ഇന്ന് വിശദീകരണം നല്കും; സരിത മൊഴിയില്‍ തൂങ്ങി അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ഭാവി

കണ്ണൂര്‍: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്ന സംഭവത്തില്‍ എപി അബ്ദുള്ളക്കുട്ടി എം എല്‍ എ ഇന്ന് വിശദീകരണം നല്കും. തെരഞ്ഞെടുപ്പ് സമയത്ത് അബ്ദുള്ളക്കുറി മണ്ഡലത്തില്‍ സജീവമാല്ലായിരുന്നു. മണ്ഡലത്തില്‍ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗികാരോപണകക്കേസിലും കണ്ണൂര്‍ ഡിസിസി അബ്ദുള്ളക്കുട്ടിയോടു വിശദീകരണം തേടിയിരുന്നു.

കണ്ണൂര്‍ എം എല്‍ എ ആയ എ പി അബ്ദുള്ളക്കുട്ടിയെ രാജി വയ്പ്പിച്ച് സുധാകരന്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ ശ്രമിക്കുന്നതായി അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് കണ്ണൂര്‍ ഡിസിസി അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ചോദിച്ചത്. സരിത വിഷയത്തില്‍ അബ്ദുള്ളക്കുട്ടി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന് നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു. സരിത അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്‍കിയാല്‍ അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യേണ്ടി വരും.

ഈ സാഹചര്യത്തില്‍ അബ്ദുള്ളക്കുട്ടിയോട് രാജി ആവശ്യപ്പെട്ട് സുധാകരനെ മത്സരിപ്പിക്കാനാണ് നീക്കം. അതേസമയം താന്‍ മത്സരിക്കാനില്ലെന്നാണ് സുധാകരന്‍ പുറമേ പറയുന്നതെങ്കിലും അബ്ദുള്ളക്കുട്ടിയെ ബലിയാടാക്കി സുധാകരനെ മുന്നിലേക്ക് കൊണ്ടുവരാനാണ് ഡിസിസിയുടെ നീക്കം. ലൈംഗികാരോപണ കേസില്‍ സരിത ഇന്ന് മൊഴി നല്കിയേക്കുമെന്നാണ് സൂചന. ഇത് മുന്നില്‍ കണ്ടാണ് അബ്ദുള്ളക്കുട്ടിക്കെതിരായ നീക്കം.

Scroll To Top