Tuesday September 25, 2018
Latest Updates

ഡിലാന്‍ കൊടുങ്കാറ്റ് അതിവേഗത്തില്‍ ഐറിഷ് തീരത്തേയ്ക്ക്,കനത്ത ജാഗ്രത,ഓറഞ്ച് അലേര്‍ട്ട് കൂടുതല്‍ കൗണ്ടികളിലേയ്ക്ക് 

ഡിലാന്‍ കൊടുങ്കാറ്റ് അതിവേഗത്തില്‍ ഐറിഷ് തീരത്തേയ്ക്ക്,കനത്ത ജാഗ്രത,ഓറഞ്ച് അലേര്‍ട്ട് കൂടുതല്‍ കൗണ്ടികളിലേയ്ക്ക് 

ഡബ്ലിന്‍:120 കിലോമീറ്റര്‍ വേഗതയില്‍ ഐറിഷ് തീരത്തേക്ക് കുതിച്ചെത്തിക്കൊണ്ടിരിക്കുന്ന ഡിലാന്‍ കൊടുങ്കാറ്റ് വന്‍ നാശം വിതച്ചേയ്ക്കുമെന്ന് മുന്നറിയിപ്പ്. മെറ്റ് എറാന്‍ രാജ്യത്തെ പകുതിയോളം മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കണക്ടിലെ എല്ലാ കൗണ്ടികള്‍ക്കും പുറമെ മീത്ത്,വെസ്റ്റ് മീത്,ലോംഗ് ഫോര്‍ഡ്, കാവന്‍,മോണഗന്‍,ഡോണഗേല്‍, ലൗത് കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് നല്‍കിയിരിക്കുന്നത്.ഡൊണഗേലില്‍ നിന്നും തുടക്കമിട്ട് അള്‍സ്റ്റര്‍ മേഖലയില്‍ ഉടനീളം നാശം വിതയ്ക്കുവാന്‍ പര്യാപ്തമായ കൊടുങ്കാറ്റ് ജനങ്ങള്‍ക്കുണ്ടാക്കിയേക്കാവുന്ന നഷ്ടങ്ങളെ കുറിച്ച് മുന്‍കരുതല്‍ വേണമെന്ന് മെറ്റ് ഏറാന്‍ വൃത്തങ്ങള്‍ പറഞ്ഞു.ശനിയാഴ്ച രാത്രിയോടെ ശക്തമാകുന്ന കൊടുങ്കാറ്റ് ഞായറാഴ്‌ച രാവിലെ വരെ തുടരും.

ഡബ്ലിനിലും കൊടുംകാറ്റുണ്ടാവുമെങ്കിലും താരതമ്യേന ശക്തി കുറഞ്ഞ അളവിലായിരിരിക്കും അതെത്തുകയെന്ന് കാലാവസ്ഥാ വൃത്തങ്ങള്‍ അറിയിച്ചു.താപനില 8 ഡിഗ്രിയില്‍ താഴെയാവും.

കൊടുങ്കാറ്റിന്റെ മുന്നോടിയായി രാജ്യത്തുടനീളം ഇന്നലെ കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്.

Scroll To Top