Wednesday August 23, 2017
Latest Updates

ഡിയുപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി ബ്രിട്ടനില്‍ പുതിയ വിവാദം

ഡിയുപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി ബ്രിട്ടനില്‍ പുതിയ വിവാദം

ഡബ്ലിന്‍ : ഡിയുപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി ബ്രിട്ടനില്‍ പുതിയ വിവാദം.സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഡിയുപി നിലപാടില്‍ ഉല്‍ക്കണ്ഠ അറിയിച്ചാണ് ഗേ കൂടിയായ സ്‌കൂട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ടി ലീഡര്‍ റൂത്ത് ഡേവിസണ്‍ രംഗത്തുവന്നത്.

ഡിയുപി ഗേ മാര്യേജിനെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ്.വടക്കന്‍ അയര്‍ലണ്ട് മാത്രമാണ് ഗേ വിവാഹം അനുവദിക്കാത്ത യുകെയുടെ ഏക ഭാഗം. ഡേവിസണാവട്ടെ അടുത്തിടെ തന്നെ തന്റെ ഐറീഷ് പാര്‍ട്ണറെ വിവാഹം ചെയ്യാനൊരുങ്ങുകയാണ്.

തങ്ങളെ പിന്തുണയ്ക്കുന്ന ഡിയുപി എതിരാണെങ്കിലും ഗേ അവകാശങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാടില്‍ യാതോരു മാറ്റവുമില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി അവര്‍ ബിബിസി റിപോര്‍ടിംഗ് സ്‌കോട്ലന്‍ഡ് പ്രോഗ്രാമില്‍ പറഞ്ഞു.പാര്‍ടി മാത്രമല്ല മറ്റു പല കാര്യങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ഞാന്‍ അവരോട് പറഞ്ഞതായി ഡേവിസണ്‍ വെളിപ്പെടുത്തി.അവയിലൊന്ന് രാജ്യവും മറ്റൊന്ന് എല്‍ജിബിടിഅവകാശങ്ങളുമാണ്.

യുകെ യുടെ എല്‍ജിബിടി അവകാശങ്ങളുടെ കാര്യത്തിലുള്ള നിലപാടില്‍ യാതോരു മാറ്റവുമില്ലെന്ന് മെയ് ഉറപ്പു നല്‍കിയിട്ടുണ്ട്.വടക്കന്‍ അയര്‍ലണ്ടിലും ഗേ അവകാശങ്ങള്‍ നടപ്പാക്കുന്നതിന് മെയില്‍ സ്വാധീനം ചെലുത്തുമെന്നും ഡേവിസണ്‍ പറഞ്ഞു.

തെരേസ മെയ് ബെല്‍ഫാസ്റ്റില്‍ വിവാഹത്തെ സംബന്ധിച്ചു നടത്തിയ പരാമര്‍ശങ്ങള്‍ പ്രതീക്ഷ നല്‍കുന്നതൊണെന്ന് ഡേവിസണ്‍ ഓര്‍മിച്ചു,’ഒരു ക്രിസ്ത്യനാണെങ്കിലും പള്ളിയുടെ രാഷ്ട്രീയ ഇടപെടലിനെ എല്ലായ്പ്പോഴും അംഗീകരിക്കില്ലെന്ന് മെയ് അവിടെ പറഞ്ഞിരുന്നു.

Scroll To Top