Saturday November 25, 2017
Latest Updates

ഡിക്സണ്‍ പോളിന്റെ മരണം;എ സി യില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാവാമെന്ന് സംശയം,പോസ്റ്റ് മോര്‍ട്ടം പിന്നീട് 

ഡിക്സണ്‍ പോളിന്റെ മരണം;എ സി യില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാവാമെന്ന് സംശയം,പോസ്റ്റ് മോര്‍ട്ടം പിന്നീട് 

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളിയും എറണാകുളം പെരുമ്പാവൂര്‍ ഐമുറി സ്വദേശിയുമായ ഡിക്സണ്‍ പോള്‍ മരിച്ചത് (35) എ സി യില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചാവാമെന്ന് പോലീസ്. ഷാര്‍ജ അതിര്‍ത്തിയിലുള്ള അല്‍ ഖുലയ്യയിലെ ബീച്ചിനടുത്തുള്ള ഷാര്‍ജ ലേഡീസ് ക്ലബ്ബിന് മുന്‍പിലെ പാര്‍ക്കിംഗിലെ വാഹനത്തിലാണ് ഡിക്സന്റെ മൃതദേഹം കണ്ടെത്തിയത്.കാറില്‍ എ സി ഓണായിരുന്നു.

പ്രമേഹത്തിന്റെ അസുഖമുണ്ടായിരുന്ന ഡിക്സണ്‍ അയര്‍ലണ്ടില്‍ നിന്നും പോകുന്നതിന് ഏതാനം ദിവസങ്ങള്‍ മുമ്പും ശ്വസനതടസവും,ചങ്കിന് വേദനയും അനുഭവപ്പെടുന്നതായി ഭാര്യയോട് പറഞ്ഞിരുന്നു.അതിന് ശേഷം വൈദ്യ സഹായമൊന്നും തേടാതെയാണ് ഗള്‍ഫിലേക്ക് പോയത്.അവിടെ എത്തിയ ശേഷം വീണ്ടും അസുഖമുണ്ടായെന്നാണ് ബന്ധുക്കള്‍ കരുതുന്നത്.കാറില്‍ വിശ്രമിക്കാന്‍ ഇരിക്കവേ ഉറങ്ങിപോയിരിക്കാമെന്നും,എ സി യില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചിട്ടുണ്ടാവും എന്നുമാണ് നിഗമനം.

ഷാര്‍ജ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ ജോലിചെയ്തുവരികയായിരുന്ന ഡിക്സണ്‍ കഴിഞ്ഞ വര്‍ഷം വരെ കുടുംബത്തോടപ്പം ഷാര്‍ജയിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഭാര്യ സോഫിയയ്ക്ക് ഡബ്ലിനില്‍ ജോലികിട്ടിയത്.ഡിക്സണ്‍ കുറച്ചുനാള്‍ ഭാര്യയോടൊപ്പം ഇവിടെയെത്തി താമസിച്ചു വരികയായിരുന്നു.ഗള്‍ഫിലെത്തി ജോലി ജോലി രാജിവക്കാനുള്ള യാത്രയ്ക്കിടയിലാണ് ദുരന്തം നിര്‍ഭാഗ്യത്തിന്റെ രൂപത്തിലെത്തിയത്.

ജൂലൈ 31ന് രാത്രി ഒമ്പതരയ്ക്കാണ് അവസാനമായി ഡിക്സണ്‍ ഫോണില്‍ ഭാര്യയുമായി ബന്ധപ്പെട്ടത്. പിറ്റേ ദിവസം രാവിലെ ഫോണില്‍ വിളിച്ചിട്ട് ഡിക്സണെ കിട്ടിയില്ല.പിന്നീട് അത് സ്വിച്ച് ഓഫുമായി.തുടര്‍ന്ന് ബന്ധുക്കള്‍ താമസസ്ഥലത്തെത്തിയെങ്കിലും റൂം പൂട്ടിയ നിലയിലായിരുന്നു. പോലിസെത്തി വീട് തുറന്നു പരിശോധിച്ചെങ്കിലും സംശയകരമായി ഒന്നും ലഭിച്ചില്ല.ഇതിനിടയില്‍ ബന്ധുക്കളാണ് ബുധനാഴ്ച കാറില്‍ മരിച്ച നിലയില്‍ ഡിക്സനെ കണ്ടെത്തിയത്.വിവരമൊന്നുമില്ലാതായതിനെ തുടര്‍ന്ന് ഡിക്സണെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഈ മാസം ഒന്നിന് ഷാര്‍ജയിലെ അല്‍ വസീത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഡിക്സന്റെ അനുജനും,സോഫിയയുടെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

മൃതദേഹം കണ്ടെത്തി വിദ്ഗ്ധ പരിശോധനക്കായി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി ഷാര്‍ജ പോലിസ് അറിയിച്ചു.ഇന്നലെ പോസ്റ്റ് മോര്‍ട്ടം നടത്താനായില്ല.ഇന്ന് അവധി ആയതിനാല്‍ ഞായറാഴ്ചയോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാക്കമെന്നാണ് കരുതുന്നത്.നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ആഴ്ച ആദ്യത്തോടെയേ മൃതദേഹം നാട്ടിലെത്തിക്കാനാവുകയുള്ളെന്ന് ഡിക്‌സന്റെ ബന്ധുക്കള്‍ പറഞ്ഞു.

Scroll To Top