Saturday August 19, 2017
Latest Updates

ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തിന് പകരമായി പുതിയ നിയമം :അയര്‍ലണ്ടിനെ ദോഷകരമായി ബാധിക്കില്ലെന്ന് സര്‍ക്കാര്‍ 

ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമത്തിന് പകരമായി പുതിയ നിയമം :അയര്‍ലണ്ടിനെ ദോഷകരമായി ബാധിക്കില്ലെന്ന് സര്‍ക്കാര്‍ 

ഡബ്ലിന്‍:ഹൈ ടെക് മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കേന്ദ്രം എന്ന അയര്‍ലണ്ടിന്റെ പദവിയെ പുതിയ യൂറോപ്യന്‍ യൂണിയന്‍ ഡാറ്റ ലോ ദോഷകരമായി ബാധിക്കില്ലെന്ന് മന്ത്രി ഡാര മര്‍ഫി. അയര്‍ലണ്ടില്‍ സ്ഥിതി ചെയ്യുന്ന കമ്പനികളെ നിയന്ത്രിക്കുന്നത് തുടരാന്‍ രാജ്യത്തിന് തുടര്‍ന്നും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ നിര്‍മ്മാണം സംബന്ധിച്ച് ലക്‌സംബര്‍ഗ്ഗില്‍ ഇന്ന്
നടക്കാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തലവന്‍മാരുടെ മീറ്റിങ്ങിനു മുന്നോടിയായി പുതിയ നിയമനിര്‍മ്മാണം സ്വാഗതം ചെയ്തു സംസരിക്കുകയായിരുന്നു മര്‍ഫി.
1995 മുതല്‍ തുടര്‍ന്നു വരുന്ന ഡാറ്റ പ്രൊട്ടക്ഷന്‍ നിയമത്തിനു പകരമായി പുതിയ നിയമ രൂപീകരണത്തിന് യൂറോപ്യന്‍ യൂണിയന്‍ മെമ്പര്‍മാര്‍ ഇന്ന് ധാരണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 24ന് യൂറോപ്യന്‍ പാര്‍ലമെന്റില്‍ കൂടിയാലോചനകള്‍ ആരംഭിച്ച് ഈ വര്‍ഷം ആവസാനത്തോടെ അന്തിമ കരാറിനു രൂപം നല്‍കും. ഗൂഗിള്‍, ഫേസ്ബുക്ക്, ലിങ്ക്ഡ്ഇന്‍ തുടങ്ങി പല പ്രമുഖ
കമ്പനികളുടേയും യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്നത് ഡബ്‌ളിനിലാണ്. ഇതിനാല്‍ തന്നെ നിയമം ഏറ്റവുമധികം ബാധിക്കുന്നതും അയര്‍ലണ്ടിനെയായിരിക്കും. ഫ്രാന്‍സും ജര്‍മ്മനിയും അടക്കമുള്ള അംഗരാജ്യങ്ങള്‍ ഇതിനോടകം തന്നെ നീക്കത്തില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പ്രധാന ആവശ്യമായ `വണ്‍ സ്റ്റോപ് ഷോപ്പ്` എന്ന ഭേദഗതി യോഗത്തില്‍ അംഗീകരിക്കപ്പെട്ടേക്കാമെന്ന് മര്‍ഫി പ്രത്യാശ പ്രകടിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് കമ്പനികളെ കുറിച്ച് അവരവരുടെ രാജ്യത്തു തന്നെ പരാതി നല്‍കാനാവുന്ന സംവിധാനമാണിത്. പരാതി പിന്നീട് യൂറോപ്യന്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡിനു മുന്നിലെത്തും. എന്നാല്‍ അപ്പീലുകളുടെ ബാഹുല്യം കേസുകള്‍
തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരുത്തിവച്ചേക്കാമെന്നും ഇത് പരിഹരിക്കുന്നതിനായുള്ള നടപടികള്‍ ആവശ്യമാണെന്നും മര്‍ഫി പറഞ്ഞു

Scroll To Top