Monday July 24, 2017
Latest Updates

ഡാനിയേലയുടെ കൊലപാതകം; വിവാദ വെളിപ്പെടുത്തലുകള്‍ തള്ളി ഇന്‍ഡ്യന്‍ പോലിസ്

ഡാനിയേലയുടെ കൊലപാതകം;  വിവാദ വെളിപ്പെടുത്തലുകള്‍ തള്ളി ഇന്‍ഡ്യന്‍ പോലിസ്

ഡബ്ലിന്‍ :ഗോവയില്‍ നടന്ന ഐറിഷ് യുവതി ഡാനിയേലയുടെ കൊലപാതകക്കേസില്‍ വിവാദ വെളിപ്പെടുത്തലുകളെ പാടേ തള്ളിക്കളഞ്ഞ് ഇന്‍ഡ്യന്‍ പോലിസ്.അറസ്റ്റിലായ യുവാവ് നീചമായ കൂട്ടബലാത്സംഗ കഥയാണ് പുറത്തുവിട്ടത്.എന്നാല്‍ ,ഒരാളെപ്പോലും പ്രതിയാക്കാനുള്ള സാധ്യതയോ തെളിവുകളോ പുതിയ വെളിപ്പെടുത്തലില്‍ ഇല്ലെന്ന് പോലിസ് അറിയിച്ചു.

കത്തില്‍ പരാമര്‍ശിച്ച മൂന്ന് ചെറുപ്പക്കാരെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവെന്നും എന്നാല്‍ ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചില്ലെന്നും കാന്നോണ പോലിസ് പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.

വികാടിനെ ചോദ്യം ചെയ്ത വേളയിലൊന്നും ഇയാള്‍ ഇക്കഥകളൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കേസിന്റെ കുറ്റപത്രമായപ്പോഴാണ് പുതിയ വെളിപ്പെടുത്തലുമായി വന്നതാണ്.കുറ്റപത്രം കോടതിയുടെ പക്കലാണ്.’ കാണക്കോണ എസ്.ഐ ഫിലോമെനോ കോസ്റ്റാ വെളിപ്പെടുത്തി.സെക്സാണ് ഡാനിയേലയുടെ കൊലയ്ക്കു കാരണമായതെന്ന് നിലപാടിലാണ് അന്വേഷണം പോലിസ് അവസാനിപ്പിച്ചത്.

അറസ്റ്റിലായ വികാട് ഭഗത് (24)തന്റെ സഹോദരിക്കെഴുതിയ 29 പേജുകളുള്ള കത്താണ് പുതിയ തെളിവായി പുറത്തുവന്നത്.തന്റെ മൂന്നു സുഹൃത്തുക്കള്‍ തന്റെ മുമ്പില്‍ ഡാനിയേലയെ മാനഭംഗപ്പെടുത്തിയതിനുശേഷം കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍.

ഡാനിയേലയുടെ കുടുംബത്തിന്റെ അഭിഭാഷക യുവാവിന്റെ വെളിപ്പെടുത്തല്‍ അസത്യവും സംശയാസ്പദവുമാണെന്ന് ആരോപണവുമായി രംഗത്തു വന്നിരുന്നു.’തന്റെ മൂന്ന് സുഹൃത്തുക്കള്‍ കാണക്കോണയില്‍ ഡാനിയേലയെ മാനഭംഗപ്പെടുത്തി കൊല്ലുകയായിരുന്നു.പൊട്ടിയ കുപ്പികളും കല്ലുകളുംകൊണ്ട് ഡാനിയേലയെ ആക്രമിച്ചു. അവള്‍ തിരിച്ചും പൊരുതി.അവള്‍ നിലത്തുവീണു.രണ്ടുപേര്‍ ചേര്‍ന്നു അവളുടെ കൈകകള്‍ കെട്ടി.മൂന്നാമന്‍ കല്ലുകൊണ്ട് അവളെ തലയില്‍ ഇടിച്ചു. ഒടുവില്‍ അവള്‍ മരിച്ചു.’എന്നിങ്ങനെയായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍

പോലിസ് തന്നെ കുറ്റക്കാരനാക്കുമോയെന്ന് ഭയന്നാണ് പോലിസില്‍ വിവരം അറിയിക്കാതിരുന്നത്.24 മണിക്കൂറിനുള്ളില്‍ത്തന്നെ താന്‍ പോലിസിന്റെ പിടിയിലായെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.

Scroll To Top