Saturday September 23, 2017
Latest Updates

ഡല്‍ഹി പീഡനം ചെറിയ സംഭവമെന്ന് അരുണ്‍ ജെയ്റ്റ്‌ലി; വിവാദമായപ്പോള്‍ ഖേദപ്രകടനം

ഡല്‍ഹി പീഡനം ചെറിയ സംഭവമെന്ന് അരുണ്‍ ജെയ്റ്റ്‌ലി; വിവാദമായപ്പോള്‍ ഖേദപ്രകടനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൂട്ടബലാത്സംഗം ഒരു ചെറിയ സംഭവമെന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന വിവാദമായി. ഇന്നലെയായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്ത്സാവന. പരാമര്‍ശത്തിനെതിരെ സാമൂഹികപ്രവര്‍ത്തകരും പ്രതിപക്ഷവും രംഗത്തുവന്നു. മരിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കളും രംഗത്തെത്തി. പ്രസ്താവന വിവാദമായതോടെ മന്ത്രി ഖേദം പ്രകടിപ്പിച്ചു. തന്റെ പ്രസംഗത്തിനിടെ ഉണ്ടായ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ച് ഓടിച്ചതാണെന്ന് മന്ത്രി പറഞ്ഞു.

വ്യാഴാഴ്ച സംസ്ഥാന വിനോദസഞ്ചാരവകുപ്പ് മന്ത്രിമാരുടെ വാര്‍ഷികസമ്മേളനത്തെ അഭിസംബോധന െചയ്യുന്നതിനിടെയാണ് അദ്ദേഹം വിവാദപരാമര്‍ശം നടത്തിയത്. ഡല്‍ഹിയിലുണ്ടായ ഒരു ചെറിയ പീഡനത്തിനു മാധ്യമങ്ങള്‍ വന്‍ പ്രചാരം കൊടുത്തത് ടൂറിസം വികസനത്തെ ബാധിച്ചുവെന്നായിരുന്നു പ്രസ്താവന. ഡല്‍ഹി പീഡനം ലോകമാധ്യമങ്ങളില്‍ പ്രചരിച്ചത് ടൂറിസം രംഗത്ത് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

Scroll To Top